Tuesday, January 13, 2009

ശങ്കരന്‍കുട്ടിയും നാരായണന്‍കുട്ടിയും കൂടെ പാവം അലക്സും

ചെന്നൈയിലെ ഒരു വിരസമായ വാരാന്ത്യതിലാണ് 'ഒരു കഥ എഴുതിയാലോ' എന്ന ഐഡിയ എന്റെ മനസ്സില്‍ ഉടലെടുക്കുന്നത്. വീട്ടില്‍ ടി. വി. ഉണ്ട്, പക്ഷെ മലയാളം ചാനലുകള്‍ കുറവ്. കൂടാതെ ശനിയും ഞായറും അപ്രഖ്യാപിത പവര്‍ കട്ടും. ജിജേഷിന്റെ മുറിയില്‍ കമ്പ്യൂട്ടര്‍ ഉണ്ട്, ഇന്റര്നെറ്റ് ഇല്ല. അതുകൊണ്ട് എഴുത്ത് മാത്രമെ ഉള്ളു സമയം കളയാന്‍ ഒരു മാര്‍ഗം.


പക്ഷെ എന്തിനെ പറ്റി എഴുത്തും? ഞാന്‍ ഒരു സാഹിത്യകാരന്‍ അല്ല. അതുകൊണ്ട് ഭാവനയില്‍ നിന്നും ഒരു പിണ്ണാക്കും കിട്ടില്ല. എങ്കില്‍ സ്വന്തം ജീവിതത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്നും ഒരു കഥാ തന്തു ഉണ്ടാക്കി ഒരു ചെറുകഥ ഒപ്പിക്കാം എന്ന്‍ വിചാരിച്ചു.


കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ധാരാളം വായനോക്കി നടന്നിട്ടുണ്ട്, ഇലക്ഷന്‍ കാലത്ത് കൂട്ടുകാര്‍ക്കു വേണ്ടി വോട്ട് പിടിക്കാന്‍ പോയിട്ടുണ്ട്, ലൈന്‍ അടിക്കുന്നവര്‍ക്ക് ഹംസം ആയി സഹായിച്ചിട്ടുണ്ട്, നാല് പേരുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാന്‍ ശ്രമിച്ചിട്ടുണ്ട് .... അങ്ങനെ പലതും. ഇ സംഭവങ്ങള്‍ എല്ലാം ഓര്ത്തു കൊണ്ട് ഞാന്‍ ഒരു കഥയുണ്ടാക്കി.


എന്റെ കഥയിലെ നായകന്റെ പേരു 'അലക്സ്'. അലക്സ് ഒരു കോളേജ് കുമാരനാണ്. കൂട്ടുകാരുടെ കൂടെ അടിച്ച് പൊളിച്ചു നടക്കുന്ന ഒരു ഒന്നാം വര്‍ഷ ബിരുദ
വിദ്യാര്‍ഥി. കോളേജിലെ ഇലക്ഷന്‍ നടക്കുന്ന സമയം. കഥ തുടങ്ങുന്നത് അവിടെ നിന്നും.


സുഹൃത്തിനു വേണ്ടി വോട്ട് പിടിക്കാന്‍ അലക്സ് കൂട്ടുകാരുടെ കൂടെ
പ്രീ ഡിഗ്രി ക്ലാസില്‍ എത്തി. പ്രീ ഡിഗ്രി രണ്ടാം ഗ്രൂപ്പ്. പെണ്‍കുട്ടികള്‍ നിറഞ്ഞിരിക്കുന്ന ക്ലാസ്. കൂടെ വന്നവന്‍ പ്രസംഗം തുടങ്ങി. ഏതെന്കിലും പരിചിത മുഖം ഉണ്ടോ എന്നറിയാന്‍ എല്ലായിടത്തും നോക്കുന്നതിനിടയില്‍ ആണ് അലക്സ് ആ കുട്ടിയെ ശ്രദ്ധിക്കുന്നത്.


മുന്നില്‍ നിന്നും രണ്ടാമത്തെ ബെന്ചില്‍ ഇരുന്നു, കൂട്ടുകാരിയോട് സംസാരിക്കുന്ന ആ കുട്ടി. അവളുടെ നിഷ്കളങ്കമായ പുന്ചിരിയും സുറുമയിട്ട പോലുള്ള കണ്ണുകളും ലിപ്സ്ടിച്ക് ന്റെ നിറം അറിയാത്ത ചുണ്ടുകളും ത്രെഡ് ചെയ്യാത്ത പുരികവും നീണ്ടു നിവര്‍ന്ന മുടിയും നെറ്റിയിലെ കറുത്ത കൊച്ചു പൊട്ടും അവന്‍ ശ്രദ്ധിച്ചു. ആ ശാലീനത അവനെ വല്ലാതെ ആകര്‍ഷിച്ചു.


അലക്സ് അവളുടെ അടുത്ത് ചെന്നു, എന്നിട്ട്
ചോദിച്ചു.


'കോളേജ് ഇലക്ഷന്‍ അടുത്ത മാസം ആണ്, അന്ന് വോട്ട് ചെയ്യാന്‍ വരില്ലേ?, അതോ വീട്ടിലിരുന്നു കളയുമോ?'.


മറുപടിയായി ആദ്യം അവള്‍ ഒന്നു അമ്പരന്നു നോക്കി, 'ഇതാരാണ്' എന്ന ഭാവത്തില്‍.


'എന്റെ ഫ്രണ്ട് ഒരു സ്ഥാനാര്‍ഥി ആണ്, ഒന്നു വോട്ട് ചെയ്തെക്കണം' അലക്സ് തുടര്‍ന്നു.


ഉത്തരത്തിനു പകരം അവള്‍ ചെറുതായി ഒന്നു ചിരിച്ചതേ ഉള്ളു, പക്ഷെ ആ ചിരി അവന്റെ മനസ്സില്‍ ഉണ്ടാക്കിയ സന്തോഷത്തിനു അതിരില്ലായിരുന്നു.


പിറ്റേന്ന് അവന്‍ വീണ്ടും അതേ സ്ഥലത്തു ചെന്നു, ഒരു ഹായ് പറഞ്ഞു. എന്നിട്ട് ചോദിച്ചു, 'എന്താ കുട്ടിയുടെ പേരു?'


'എന്തിനാ?'


'ചുമ്മാ അറിഞ്ഞിരിക്കാന്‍'


'
അറിഞ്ഞിട്ട്‌?'


'ശെടാ, ഒരു പേരു ചോദിച്ചതിനാണോ ഇത്രയും മറു ചോദ്യങ്ങള്‍?'


എന്തായാലും അവള്‍ പേരും നാടും ഒക്കെ പറഞ്ഞു അവനോട്. അത് അലക്സിനു ഒരു തുടക്കം
മാത്രം ആയിരുന്നു.


അടുത്ത ദിവസം മുതല്‍ വോട്ട് പിടിക്കാനെന്ന ഭാവത്തില്‍ അലക്സ് ആ ക്ലാസ്സിലെ സ്ഥിരം സന്ദര്‍ശകന്‍ ആയി. എന്നും അവളുടെ അടുത്ത് പോയി എന്തെങ്കിലും സംസാരിക്കും. തിരിച്ച് അവള്‍ അധികമൊന്നും സംസാരിക്കാറില്ലന്കിലും ഒരു ചെറു പുഞ്ചിരി എങ്കിലും അലക്സിനു സമ്മാനിക്കുമായിരുന്നു. തന്റെ കത്തി കേള്‍ക്കാന്‍ അവള്‍ ഇരുന്നു തരുന്നു എന്നത് തന്നെ അവനെ ഹാപ്പി ആക്കി. ഈ പഞാരയടി പരിപാടി അവന്റെ കൂട്ടുകാര്‍ എല്ലാം അറിഞ്ഞു.


'എന്താടാ ആ ക്ലാസില്‍ ഒരു ചുറ്റിക്കളി?' ഒരുത്തന്‍.


'അവള്‍ നിന്റെ ചൂണ്ടയില്‍ കൊത്തിയോ?' അടുത്തവന്റെ വക.


'ഒന്നു പോടാ ____ മോനേ'. നിനക്കൊന്നും യഥാര്ത്ഥ സൌഹൃദത്തിന്റെ വില അറിയില്ല.


'ഉവ്വുവ്വ, അവന്റെ ഒരു സൌഹൃദം, കാള വാള് പോക്കുന്നത്
കാണുമ്പഴേ അറിയാമെടാ....'


'എന്നെ പോലെ ഡീസന്ഠ് കാളകളും ഉണ്ടടാ ഈ നാട്ടില്‍'


'നമുക്കു കാത്തിരുന്നു കാണാം'


അടുത്ത ചോദ്യം ചെയ്യല്‍ അലക്സിന്റെ ക്ളാസിലെ ഒരു പെണ്‍കുട്ടിയുടെ വക ആയിരുന്നു.


'എന്താടാ ആ സെക്കന്റ് ഗ്രൂപ്പിന് മുന്‍പില്‍ ഒരു ഉരുണ്ടുകളി?'


' അത് പിന്നെ, അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ലടീ'


'ഓ പിന്നെ, നീ സത്യം പറ, നിനക്കു അവളെ ഇഷ്ടമാണോ?'


' അത് പിന്നെ, നീ ഇങ്ങനെ പെട്ടെന്ന് ചോദിച്ചാല്‍....'


'പിന്നെ?, നിനക്കു ആലോചിക്കാന്‍ പത്തു വര്ഷം വേണോ?, അതിനുള്ളില്‍ അവള്‍ വേറെ ആണ്പിള്ളേരുടെ കൂടെ പോകും!'


'ഞാനെങ്ങനാടീ ചാടിക്കയറി ഇഷ്ടാന്ന് പറയുന്നത്?. എല്ലാ ദിവസവും പോയി കത്തി വക്കാറുണ്ടന്നുളളത് നേരാ. പക്ഷെ....'


'നീ ധൈര്യമായി പോയി പറയടാ. അവള്ക്ക് നിന്നോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടന്ന ഞാന്‍
അറിഞ്ഞത്, അവളുടെ ക്ളോസ് ഫ്രണ്ട് എന്റെ കസിന്‍ ആണ്, അതുകൊണ്ടല്ലേ നിന്നോട് ഞാന്‍ ഇ വിവരം പറഞ്ഞേ'


'നീ ചുമ്മാ കളിപ്പിക്കാതെ, ആന കൊടുത്താലും ആശ കൊടുക്കല്ലേ കൊച്ചെ'


'സത്യമായിട്ടും പറഞ്ഞതാടാ'


'നേരാണങ്കില്‍ നിനക്കു ഞാനൊരു ട്റീറ്റ് തരാം. ഏതായാലും ഒരു കൈ നോക്കിയിട്ട് തന്നെ കാര്യം'. അലക്സ് രണ്ടും കല്പിച്ചു തന്നെ ആയിരുന്നു.


പിറ്റേന്ന് രാവിലെ തന്നെ അവന്‍ അവളുടെ ക്ലാസ്സില്‍ ചെന്നു, എന്ത് പറയണം എന്ന് അവന് യാതൊരു നിശ്ചയവും ഇല്ലായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടമാനന്നു പറയാന്‍ പോകുന്നതിന്റെ ടെന്‍ഷന്‍ അവന്റെ മുഖത്ത് തെളിഞ്ഞു നിന്നു.


അവന്‍ ക്ളാസിനു അകത്ത് കയറി നോക്കി. സ്വന്തം സീറ്റില്‍ അവള്‍ ഒരു ഓറഞ്ച് കളറിലുള്ള പട്ടുപാവാട ഇട്ടു ഇരിക്കുന്നു. നെറ്റിയില്‍ ഒരു ചന്ദനക്കുറി. സാധാരണ പിന്നിയിടാറുള്ള മുടി അവള്‍ വിടര്‍ത്തി ഇട്ടിരിക്കുന്നു. ആ വേഷത്തില്‍ അവള്‍ കൂടുതല്‍ സുന്ദരി ആണന്നു അവന് തോന്നി.


'ഇന്നു വോട്ട് പിടിക്കാന്‍ പോയില്ലേ?' പതിവു പോലല്ലാതെ അവളാണ് ആദ്യം സംസാരിച്ചത്.


'ഇല്ല, നിന്നെ കാണാന്‍ വന്നതാ'


'ഹ്മ്മം?'


'ചുമ്മാ, ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു'


'എന്ത്?'


'ഇന്നു
അമ്പലത്തില്‍ പോയോ?'


'ഇല്ല, എന്തേ?'


'ചന്ദനക്കുറി കണ്ടത് കൊണ്ട് ചോദിച്ചതാ'


' അത് വെറുതെ തോട്ടന്നെ ഉള്ളു, ഇതാണോ ചോദിക്കാനുന്ടന്നു പറഞ്ഞത്?'


'അല്ല.'


'പിന്നെ?'


' അത് പിന്നെ, നീ ഒന്നു പുറത്തേക്ക് വരാമോ?'


ആദ്യം ഒന്നും മടിച്ചന്കിലും അവള്‍ അലക്സിന്റെ കൂടെ പുറത്തു ചെന്നു.


'നമ്മള്‍ തമ്മില്‍ എന്നും
സംസാരിക്കുന്നത് കണ്ടിട്ട് എന്റെ കൂട്ടുകാര്‍ പലതും ചോദിക്കുന്നു'


'അതുകൊണ്ട്, ഇനി കാണണ്ട എന്നാണോ?'


'അയ്യോ, ചതിക്കല്ലേ കൊച്ചെ. ഞാന്‍ അങ്ങനെയല്ല ഉദ്ദേശിച്ചത്'


'പിന്നെ എന്താണാവോ?' അവള്‍ പുരികം ചുളിച്ചു അവനെ ഒരു നോട്ടം നോക്കി.


ചുറ്റുപാടും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം അവന്‍ തുടര്‍ന്നു.


' എനിക്ക് നിന്നോട് ഒരു ചെറിയ താത്പര്യം, ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്നുള്ളത് നേരാ. എന്നോട് കൂട്ടുകാര്‍ പറഞ്ഞത് അത് നിന്നോടുള്ള സ്നേഹം തന്നെ ആണന്നാ. പക്ഷെ നിനക്കു ഇങ്ങോട്ട് എങ്ങനെ ആണ് എന്നിക്കറിയില്ല, അതുകൊണ്ടാണ് ഞാന്‍ ഇതുവരെ ഒന്നും പറയാതിരുന്നത്'


'അപ്പം അവരുടെ വാക്കു
കേട്ട് ഓടിച്ചാടി വന്നതാ?'


'അല്ല, ഇപ്പം പറഞ്ഞത് എനിക്ക് തോന്നിയിട്ട് തന്നെയാ.
വളച്ചുകെട്ടി പറയുന്നില്ല. എനിക്ക് നിന്നെ ഇഷ്ടമാണ്. നീ എങ്ങനെ പ്രതികരിക്കും എന്നറിയില്ലാത്തത് കൊണ്ടാ പുറത്തേക്ക് വിളിച്ചു സംസാരിച്ചത്‌'


അവള്‍ ഒന്നും മിണ്ടാതെ, ഹോസ്റ്റലില്‍ നിന്നും കോളേജിലേക്ക് വരുന്ന കുട്ടികളേയും നോക്കി നിന്നു. അലക്സിന്റെ നെഞ്ഞിടിപ്പിന്റെ വേഗം കൂടിക്കൊണ്ടിരിക്കുകയായിരുന്നു.


ഇത്രയും കഥ ഉണ്ടാക്കിയപ്പോഴേക്കും ഞായര്‍ വൈകുന്നേരം ആയി. അന്ന് രാത്രി ഇരിങ്ങാലക്കുടക്കാരനും എന്റെ സഹമുറിയനുമായ ബിമല്‍ വിശ്വം ചോദിച്ചു, 'രാകേഷേ നമുക്കൊരു ബിയര്‍ അടിച്ചാലോടാ?'


'നല്ല ചൂട്, തണുത്തത് കിട്ടുമെന്കില്‍ ഞാന്‍ റെഡി. ആരൊക്കെ ഉണ്ട്?'


'ജിജേഷ്
റെഡി'


എല്ലാം എന്റെ സഹമുറിയന്മാര്‍. അടുത്തടുത്ത രണ്ടു വീടുകളിലായി ഞങ്ങള്‍ എട്ടു പേര്‍ ആയിരുന്നു താമസിച്ചിരുന്നത്. എല്ലാവരും കമ്പനിയില്‍ ഒന്നിച്ചു ജോയിന്‍ ചെയ്തവര്‍.


ഞാനും ബിമലും പോയി 'വൈന്‍ ഷോപ്പ്' നു മുന്‍പില്‍ ക്യൂ നിന്നു. കുടിയന്മാരുടെ മുടിഞ്ഞ തിരക്ക്.


'ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ?, വൈകുന്നേരമായാല്‍ ഇറങ്ങിക്കോളും കള്ള് കുടിക്കാന്‍'. ബിമാലിന്റെ കമന്റ്.


'നാടും നാട്ടുകാരും ഒക്കെ നശിചോണ്ടിരിക്കുവാടാ. നമ്മളെ പോലുള്ള മാന്യന്മാര്‍ക്ക് ജീവിക്കാന്‍ വല്യ പാടാ', ഞാന്‍ സപ്പോര്‍ട്ട് ചെയ്തു.


ഉന്തും തല്ലും ഒക്കെ ഉണ്ടാക്കി ഒരു വിധത്തില്‍ ഞങ്ങള്‍ '
സിങ്കാരോ' യുടെ ആറ് ബോട്ടില്‍ വാങ്ങി. എന്നിട്ട് പകുതി കയ്യിലിരുന്ന പ്ലാസ്റ്റിക് കൂടിലും ബാക്കി പകുതി വയറിനും കൈലി മുണ്ടിനും ഇടയിലും തിരുകിക്കയറ്റി. ഞങ്ങടെ വീടിനു താഴെ താമസിക്കുന്ന ചേട്ടനും ചേച്ചിയും കാണാതെ വേണമല്ലോ കൊണ്ടു പോകാന്‍. അല്ലന്കിലെ അവര്ക്കു ഞങ്ങളെ പറ്റി ഇഷ്ടം പോലെ പരാതികള്‍ ഓണര്‍ ആയ 'പാര്ഥണ്ണന്‍' നോട് പറയാനുണ്ട്. ഇനി ഇതും കൂടി വേണ്ടല്ലോ, പാവം അവര്‍ എല്ലാം ഓര്ത്തു വയ്ക്കണ്ടേ.


ടെറസ്സിനു മുകളില്‍ ഇരു‌നു ഞങ്ങള്‍ മൂന്നും കൂടി ബിയര്‍ അടി തുടങ്ങി. ബിയര്‍ അടിക്കുമ്പോള്‍ മണിയുടെ
നാല് നാടന്‍ പാട്ടെങ്കിലും പാടുന്നത് ബിമലിന്റെ പതിവാ. പതിവുപോലെ അവന്‍ രണ്ടു പാട്ടു പടി, എന്നിട്ട് എനിക്ക് മൈക്ക് ഹാന്‍ഡ് ഓവര്‍ ചെയ്തു.


ജിജേഷ് ഇടയ്ക്ക് കയറി ചോദിച്ചു. 'രാകേഷേ, നീ ഇന്നു കഥ എഴുതുവായിരുന്നു എന്ന് കേട്ടല്ലോ'

'ആര് പറഞ്ഞു?'

'റിജോ'

'അതിനവന്‍ പകല്‍ മുഴുവന്‍ ഉറക്കമായിരുന്നല്ലോ'

'ഇടക്കെഴുനെറ്റപ്പോഴൊക്കെ നീ മുടിഞ്ഞ എഴുത്തായിരുന്നന്നാ പറഞ്ഞത്. അവന്‍ ഒളിഞ്ഞു നോക്കിയന്കിലും കുറച്ചേ വായിക്കാന്‍ പറ്റിയുള്ളൂ എന്ന് പറഞ്ഞു' .

'എന്നാ നീ ആ കഥ പറയടാ'. ബിമല്‍.

' അത് തീര്‍ന്നില്ല'

'സാരമില്ല, എഴുതിയത് പറ'.

അങ്ങനെ ആ ദുര്‍ബല നിമിഷത്തില്‍ അവര്‍ രണ്ടു പേരോടും കൂടി ഞാന്‍ ആ കഥ പറഞ്ഞു പോയി.


എഴുതിയ ഭാഗം വരെ ഞാന്‍ പറഞ്ഞു. ഉടനെ ചോദ്യം. 'നീയാണല്ലെ അലക്സ്?'


'ഏയ്, അല്ല. അതൊരു സാങ്കല്‍പ്പിക കഥാപാത്രം മാത്റം. തന്നെയുമല്ല നിങ്ങള്‍ ആലോചിച്ചു നോക്ക്, അലക്സ് ക്രിസ്ത്യാനി ആണ്, ഞാന്‍ ഹിന്ദു അല്ലേ'


' അത് വിട്, നീ തന്നെ നായകന്‍, ഞങ്ങള്ക്ക് റോള്‍ ഇല്ലേ?' ബിമല്‍.


'നിങ്ങള്ക്ക് വേണോ?'


'എന്തൊരു ചോദ്യമാടെ ഇതു?'


'
ശങ്കരന്‍ കുട്ടി, നാരായണന്‍ കുട്ടി. അങ്ങനെ രണ്ടു കൂട്ടുകാരെ കൂടി നീ അലക്സിനു കൊടുക്ക്', ജിജേഷിന്റെ നിര്‍ബന്ധം.


'ശെരി, ബാക്കി കഥ എഴുതുമ്പോള്‍ ഞാന്‍ അവരെ കൂടി ചേര്‍ക്കാം.'


അപ്പഴാണ് കണ്ണൂര്‍ക്കാരുടെ പേടിസ്വപ്നമായ ജിദിന്‍ സഖാവ് തല ചൊറിഞ്ഞു കൊണ്ട് അങ്ങോട്ട് കയറി വന്നത്.


'എന്തിരടെ തല
ചൊറിയണതു?. ഉള്ള മുടി കൂടി പൊഴിഞ്ഞു പോകും കേട്ടാ'


'പോടാ പന്ന മോനേ'


സ്വന്തം അപ്പനെ പറ്റി പറഞ്ഞാലും ജിദിന്‍ ക്ഷമിക്കും. പക്ഷെ ആരെങ്കിലും മുടിയെക്കുറിച്ചു പറഞ്ഞാല്‍ മാത്റം ജിദിനു സഹിക്കില്ലായിരുന്നു.


'എടാ, ഇവന് നമ്മള്‍ എന്ത് റോള്‍ കൊടുക്കും?'


'നിങ്ങള്‍ എല്ലാം കൂടി എന്റെ കഥയെ കൊളമാക്കുവാനോടേ??


'നീ അങ്ങനെ പറയരുത്. നമ്മള്‍ ഒന്നിച്ചു കൈ പിടിച്ച് ഇ കമ്പനിയുടെ പടികള്‍ കയറിയതല്ലെടാ. കഥയിലും നമ്മള്‍ എല്ലാരും വേണ്ടേ?'


'കോളേജ് ആകുമ്പോള്‍ ഒരു കാന്റീന്‍ ഉണ്ടാകുമല്ലോ. അവിടെ ചായ അടിക്കുന്ന ശങ്കുണ്ണി ആയി ജിദിനെ ഞാന്‍ കഥയില്‍ തിരുകി കയറ്റാം, പോരേ?. പിന്നെ പിള്ളേര്‍ എല്ലാം ശങ്കുണ്ണിയെ വിളിക്കുന്നത് പ. പൂ. ശങ്കുണ്ണി എന്നാണ്. (ചിലര്‍ക്കെന്കിലും മനസിലായി എന്ന് കരുതുന്നു, നടന്ന സംഭവമായത് കൊണ്ട് ഒഴിവാക്കാന്‍ പറ്റില്ല, ക്ഷമിക്കുക). അതുകൊണ്ട് പാപ്പു ശങ്കുണ്ണി എന്ന പേരു എങ്ങനെ ഉണ്ട്?'


ബിമലും ജിജെഷും ഒരേ സ്വരത്തില്‍ 'യെസ്' പറഞ്ഞു. ജിദിന്റെ മറുപടി ദഹിക്കാന്‍ എനിക്ക് രണ്ടാമത്തെ ബിയര്‍ ഒറ്റയിരുപ്പിന് തീര്‍ക്കേണ്ടി വന്നു.

'എങ്കില്‍ പിന്നെ ലോമറിനേം റിജോയേം മാത്രം ആയിട്ട് എന്തിനാ മാറ്റി നിര്‍ത്തുന്നത്, അവര്‍ക്കും കൊടുക്കെടാ റോളുകള്‍'


'റിജോ കോളേജിലെ ഗുണ്ട, പേരു ശശി. അവന്‍റെ തടിക്ക് അതാ ബെസ്റ്റ്. ലോമര്‍ 'നിര്‍ഗുണന്‍ ബാബു', മതിയോ? പിന്നെ ഒരു കാര്യം, ഇവരൊക്കെ കഥയില്‍ ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രം. അല്ലന്കില്‍ എന്റെ കഥ മുന്നോട്ടു പോകില്ല'.


'ശെരി, റോള്‍ കൊടുത്താല്‍ മതി. ബാക്കി നീ എപ്പോ തീര്‍ക്കും?'


'കഥ എഴുതണമെന്കില്‍ ഒരു മൂഡ് വേണ്ടേ ബിമലെ. എഴുതി കഴിയുമ്പോ നിന്നെ കാണിക്കാം'.


'നിനക്കു മൂഡ് ഇല്ലേ ഞാന്‍ എഴുതാമെടാ. ഇതാ പിടിച്ചോ കഥയുടെ ബാക്കി'. ബിമല്‍ കഥയുടെ ബാക്കി മെനഞ്ഞുണ്ടാക്കി.


'അവള്‍ അലക്സിന്റെ കാരണം നോക്കി അടിക്കുന്നു. അപ്പോള്‍ നാരായണന്‍ കുട്ടിയും ശങ്കരന്‍ കുട്ടിയും അവിടെ എത്തും. അവരുടെ സൌന്ദര്യത്തില്‍ മയങ്ങുന്ന നായിക അവരില്‍ ആരെ സ്വീകരിക്കണം എന്നറിയാതെ സംശയിച്ചു നില്ക്കുന്നു'


ബാക്കി ജിജേഷിന്റെ വക. 'അതിനിടെ അലക്സ് ശങ്കരന്‍ കുട്ടിയേം നാരായണന്‍ കുട്ടിയേം വെല്ലു വിളിക്കുന്നു. എന്നിട്ട് കാന്റീനില്‍ പോയി പാപ്പു ശങ്കുണ്ണിയുടെ കയ്യില്‍ നിന്നും ചായ വാങ്ങി കുടിച്ച് വിഷാദ ഗാനം പാടുന്നു. അപ്പോള്‍ നാരായണന്‍ കുട്ടിയും ശങ്കരന്‍ കുട്ടിയും കൂടി കോളേജിലെ ഗുണ്ട ശശിയുടെ കൂട്ട് പിടിച്ച് കാന്റീനില്‍ വന്നു അലക്സിനെ പൊതിരെ തല്ലുന്നു. എന്നിട്ട് നായികയെം കൂട്ടി അവര്‍ ടൂര്‍ പോകും'.


'നിര്‍ത്തടാ കോപ്പന്മാരെ', എന്റെ സുന്ദരമായ കഥ നിങ്ങള്‍ ഇ പരുവത്തിലാക്കിയോ?. നീ ഒന്നും എഴുതണ്ട. ഞാന്‍ തന്നെ പൂര്തിയാക്കിക്കോളാം. ഇലക്ഷന്‍ സമയത്ത് അവന്മാര്‍ വേറെ പാര്‍ട്ടിക്കാരുമായി തല്ലുണ്ടാക്കിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. അതുകൊണ്ട് അലക്സിന്‍റെ കാര്യത്തില്‍ ഇടപെടാന്‍ അവര്‍ വരില്ല'.


'ആഹാ, ഞങ്ങളെ ജയിലില്‍ ഇടാന്‍ മാത്രം ആയോടാ നീ?'


'അലക്സിന്‍റെ മേത്ത് തൊട്ടു കളിച്ചാല്‍ ഞാന്‍ ഇതിനപ്പുറം ചെയ്യും'


'എങ്കി നീ ശങ്കരന്‍ കുട്ടിക്കും നാരായണന്‍ കുട്ടിക്കും ഓരോ നായികമാരെ കൊടുക്ക്'.


ഉടനെ ജിദിന്റെ റിക്വസ്റ്റ് 'ശങ്കുണ്ണിക്കും കൊടുക്കടേ ഒരു നായികയെ'.


'പോടാ, ചായക്കടക്കാരന് നായികയോ?. വേണമെന്കില്‍ അരി അരക്കാന്‍ വരുന്ന ലീലാമ്മ ചേടത്തിയുമായി ഒരു സംഭവം സെറ്റപ്പ് ചെയ്യാം'. അവന്‍ കണ്ണുരുട്ടി കാണിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.


'എല്ലാര്‍ക്കും നായിക ഒന്നും ഇടാന്‍ പറ്റില്ല. ഇതെന്താ ഹിന്ദി സിനിമയോ?'
'ഇല്ലന്കില്‍ നിന്റെ ഇ കഥ വെളിച്ചം കാണാന്‍ ഞങ്ങള്‍ സമ്മതിക്കില്ല'


ഏതു നേരത്താണോ ഇവന്മാരോട് ഈ കഥ പറയാന്‍ തോന്നിയത് എന്ന് ഞാന്‍ ഓര്ത്തു പോയി. ഏതായാലും അന്ന് രാത്രി 'കഥ എങ്ങനെ മുന്‍പോട്ടു എഴുതും' എന്ന് ആലോചിച്ച് ഞാന്‍ കിടന്നുറങ്ങി.


പിറ്റേന്ന് ഓഫീസിലിരുന്നപ്പോള്‍ ജിജേഷിന്റെ വക മെസ്സേജ്.


'രാകേഷിന്റെ കയ്യില്‍ 'വരമൊഴി' യുടെ സെറ്റപ്പ് ഉണ്ടോ?' (മംഗ്ലീഷ് മലയാളത്തിലേക്ക് മാറ്റാനുള്ള സോഫ്റ്റ്‌വെയര്‍).


'ഉണ്ട്, വേണോ?'


'വേണം'.


കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ശ്യാമിന്റെ വക ഒരു മെയില് കിട്ടി. ശ്യാം ഞങ്ങളുടെ ടി. ആര്‍. എ. അസോസിയേഷന്റെ സെക്രട്ടറി ആണ്. ടി. ആര്‍. എ. സംഭവവികാസങ്ങള്‍ അപ്പപ്പോള്‍ അണികളെ അറിയിക്കുക എന്നത് സെക്രട്ടറിയുടെ ശീലം ആയിരുന്നു. അതുകൊണ്ട് മെയില് കണ്ടപ്പോള്‍ ജിജ്ഞാസയോടെ ഞാന്‍ വായിച്ചു നോക്കി.


'കോളേജിലെ ഇലക്ഷന്‍ കാലം. അലക്സ് വോട്ടു പിടിക്കാനായി കറങ്ങി നടക്കുന്നു....'


ഇതു എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നാണു ഞാന്‍ ആദ്യം വിചാരിച്ചത്. പിന്നെയാണ് ഞാന്‍ ഞെട്ടിയത്. സെക്രട്ടറി ഈ കഥ എങ്ങനെ അറിഞ്ഞു? അടുത്ത മോഡ്യൂളില്‍ ഇരിക്കുന്ന അയാളെ ഞാന്‍ എത്തി നോക്കി. സെക്രെടരിയുടെ കൂടെ ജിജേഷ്! അപ്പഴാണ് കാര്യങ്ങള്‍ എനിക്ക് പിടികിട്ടുന്നത്.


കാപാലികനായ ജിജേഷ് എന്റെ കയ്യില്‍ നിന്നും തന്നെ സോഫ്റ്റ്‌വെയര്‍ വാങ്ങി എന്റെ കഥ സെക്രട്ടറിയുടെ കൂട്ടു പിടിച്ച് പബ്ലിഷ് ചെയ്തിരിക്കുന്നു. അന്ന് ജിജേഷിനെ പോയി വിളിച്ച ചീത്തക്ക് കണക്കില്ല.


അന്ന് ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. എന്ത് കഥ എഴുതിയാലും പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ആരോടും പറയില്ല. അത് എത്ര വെള്ളത്തിന്‍റെ പുറത്താണങ്കില്‍ പോലും. അലക്സിന്‍റെ കഥ ഞാന്‍ ഇതുവരെ പൂര്‍ത്തിയാക്കിയതുമില്ല!

12 comments:

Anonymous said...

പ. പൂ. ശങ്കുണ്ണി എന്നാണ്. (ചിലര്‍ക്കെന്കിലും മനസിലായി എന്ന് കരുതുന്നു, നടന്ന സംഭവമായത് കൊണ്ട് ഒഴിവാക്കാന്‍ പറ്റില്ല, ക്ഷമിക്കുക). ithethuvanu mashe....? enikkariyathillallo...pinne tommychanu role illeyo?

പയ്യന്‍സ് said...

അത് ഇവിടെ വിശദീകരിക്കാന്‍ പറ്റില്ല മാഷേ:) പിന്നെ തൊമ്മിച്ചന്‍ ഞങ്ങളുടെ വീട്ടില്‍ താമസിച്ചിട്ടില്ല, അതാ റോള്‍ ഇല്ലാതെ പോയത്

Anonymous said...

രാകേഷേ ഞാനും ശ്യാമും കൂടി വളരെ കഷ്ടപ്പെട്ട് ഒണ്ടാക്കിയ കഥ ആയിരുന്നു അത് .രാകേഷ് അങ്ങനെ ഒരു കഥ എഴുതിയ കാര്യം ഞാന്‍ അറിഞ്ഞു പോലുമില്ല :).

പോസ്റ്റ് നന്നായിട്ടൊണ്ട് . അടുത്തത് പോരട്ടെ

Anonymous said...

ഒരു കാര്യം വിട്ടു . ജിദിന്‍ വടിവാളും ബോംബും ആയി വരുന്നൊണ്ട് നിന്നെ കൊല്ലാന്‍ അവന്റെ തലയില്‍ മുടിയില്ല എന്ന് പബ്ലിഷ് ചെയ്തില്ലേ

വിക്രമാദിത്യൻ said...

Sahrudayare.. ..narayanankutti.. ethi.

blog kidilan!!!

pinne kadha ippolum nadakkunnundu. baaki njaan paryam..

Alex nte mosam perum maatathil manam nontha naayika, samoohathil unnatha sthaneeyarum jayilil kazhiyunnavarum aaya sankaran kuttiyeyum narayanankuttiyeyum jamyathil edukkunnu.pakshe penpilleril pande thalparyamillatha sankaran kuttiyum narayanankuttiyum business rangathilekku sradha thirikkunnu.oral thirontharathekkum matteyal thailandlekkum pokunnu...ithil areyengilum veezhthanaayi nayika kadhina parisramam nadathunnnu.naayika jeevichu pokoote ennu karuthi irivarum ardha sammatham moolunnu. appol aare sweekarikkum ennathyi prasnam.pandevideyo kandu maranna aetho oru porottu cinemayile idea avalude manassil cfl lamp pole theliyunnu.. 2 perudeyum perukal mannilezhuthi oru thulasiyila mukaliekkeriyuka.. aa thulasiyila ithu vare thazheyethiyittilla..

bye the way ..adyathe nayakanum ippol villanum aaya alex ne chennai police US le durguna parihara paadsalayilekku ayakkunnu.ithinde alex ne avante utta suhruthkal aaya sankaran kuttiyum narayanan kuttiyum upadeshichu nannakkan sramikkunna oru rangavum undu..




Yenikkum oru padu ezhuthanundu.. pakshe malayalm type cheyyunna technique ariyilla. njaan poly technique il padichittillallo :)

Unknown said...

രാകേഷേ നീ തളരരുത്. നീ ഈ കഥ പൂര്‍ത്തി ആക്കണം.. എന്നാലും, എന്റെ പേരിന്റെ പകുതി അടിചിടുത് നായകന് കൊടുതിട്ട് എനിക്ക് ഒരു റോള് തന്നില്ലല്ലോ.. കോളെജു കുമാരികളുടെ സ്വപ്ന നായകനായ ഫിസിക്സ് പ്രൊഫസര്‍, റോബിന്‍ സാര്‍ ആയി ഞാന്‍ വരട്ടെ?

Anonymous said...

Evanmaru kadha ezhuthi companikal puttum, eda Robin chodhichathalle avanu zoology labile asthikudathinte role koduthere

Anonymous said...

aaa

Anonymous said...

Blog superb !!!

"pandevideyo kandu maranna aetho oru porottu cinemayile idea avalude manassil cfl lamp pole theliyunnu.. 2 perudeyum perukal mannilezhuthi oru thulasiyila mukaliekkeriyuka.. aa thulasiyila ithu vare thazheyethiyittilla.."

കഥയില്‍ ചെറിയ മാറ്റം ഉണ്ട്. ഇതുവരെ മൌനം പാളിച്ച നിര്ഗുനനന്‍ ബാബു കൂട്ടുകാരുടെ അവസ്ഥയില്‍ സന്കടപെട്ടു എല്ലാത്തിനും കാരണമായ നായികയെ കൊല്ലാന്‍് ശ്രമിക്കുന്നു. ബാബുവിന്റെ തോക്കില്‍ നിന്നും ഉതുര്‍ത്ത വെടി‌ ഉണ്ട പതിവു പോലെ ഉന്നം തെറ്റി നായിക മുകളിലേക്ക് പറത്തിയ തുളസി ഇലയില്‍ പതിക്കുന്നു. തുളസി ഇലയും വെടി ഉണ്ടയും ആലപ്പുഴ ജില്ലയില്‍ പതിക്കുന്നു.

ഗുണ്ട ശശിയും ബാബുവും ജനിച്ച ആലപ്പുഴ ജില്ല. നിര്ഗുനനന്‍ ബാബു സൌഹൃദത്തിന്റെ പേരില്‍ വഴിമാറി കൊടുക്കുന്നു. ഇനിയും ഒരു തുളസിയില പറത്താന്‍ താല്പര്യമില്ലാത്ത നായിക ശശിയെയും കെട്ടി സുഖമായി ജീവിക്കുന്നു.

Unknown said...

Da mone rakesheeeeeeeee hum kollam Ee kathayil gulf yathr undallo...........

Unknown said...

Kollada kollam...

enthayaalum ninte katha kuruki oru painkili paruvam aayi varumbozhekkum njaayar raathri aayathum, narayanankuttikku beer kudikkan thonniyathum nannayi..kathakku oru turnaayi!!!

Gunda Sasi kalakki... Babuvinu adutha olympicsil scope undu....

പയ്യന്‍സ് said...

ജിജേഷേ, റിജോ, ജിദിനെ, ഹിരണ്‍, രാജു.... നന്ദി:)

റോബിനെ, നിന്നെ മാക്സിമം ഒരു ലാബ് അസിസ്ടന്റ്റ് ആക്കം, അതില്‍ കൂടുതല്‍ ആഗ്രഹിക്കരുതെടാ:)

ബിമലെ, ഞാന്‍ ആ കഥ മര്യാദക്ക് ഒന്നു പൂര്തിയാക്കിക്കോട്ടേ പ്ലീസ്:)