Friday, January 2, 2009

'മമ്മീ, ഇതാ കുറച്ചു ആപ്പിള്‍'

രാകു, നമുക്കു മൂന്നാര്‍ വരെ പോയാലോടാ?'



ചെല്ലപ്പന്റെ ചോദ്യം കെട്ട് ഞാന്‍ ഒന്നു അമ്പരന്നു. കുടിച്ച കള്ളിന്റെ പുറത്തു പറഞ്ഞതാണന്നാണ് ഞാന്‍ ആദ്യ കരുതിയത്. വിദ്യാര്‍ഥി ഐക്യത്തിന്റെ ഫലമായി ഒരു സമരം വിജയിച്ചതിന്റെ സന്തോഷം പന്കുവക്കാന്‍ ഞങ്ങള്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ധികള്‍ പൂവത്തിങ്കല്‍ ഷാപ്പില്‍ വട്ട മേശ സമ്മേളനം നടത്തി കോളേജ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ വിശ്രമിക്കുമ്പോള്‍ ആണ് ചെല്ലപ്പന്‍ ഇതു ചോദിക്കുന്നത്.


'പോകമെടാ ചെല്ലപ്പാ'. കണ്ണപ്പന്റെ മറുപടി. പാവം ജയിസ് മോന്‍. അവന്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഗ്രൌണ്ടിന്റെ മതിലിനു അപ്പുറത്തുള്ള ലേഡീസ് ഹോസ്റ്റലിന്റെ ജനലുകളില്‍ ഏതെന്കിലും ഒന്നു തുറക്കുന്നുണ്ടോ എന്ന് നോക്കി ഇരിക്കുകയാണ്.


'രാകു, വെള്ളിയാഴ്ച ആയതുകൊണ്ട് മൂന്നാര്‍ പോയാല്‍ രണ്ടു ദിവസം അര്മാദിക്കാമെടാ'. ചെല്ലപ്പന്‍ അങ്ങനെയാണ്, രണ്ടെണ്ണം അകത്തു ചെന്നാലും ഇല്ലന്കിലും അവന്‍ ഞങ്ങളെ ഇങ്ങനോക്കെയെ വിളിക്കൂ. 'മോനേ, കുട്ടാ' എന്നൊക്കെ. ചെല്ലപ്പന്‍ തുടര്‍ന്നു. 'ജയിസ് മോനേ, എന്താ നിന്റെ അഭിപ്രായം?'


അവന്‍ ചോദിക്കുന്നതില്‍ കാര്യമുണ്ട്. മൂന്നാര്‍ പോയാല്‍ തങ്ങണമെങ്കില്‍ അടിമാലിയിലെ ജയിസിന്റെ വീട് വേണം. അതുകൊണ്ട് ജയിസിനെ കൂടി കൊണ്ടുപോയാലേ പരിപാടി നടക്കൂ. പെട്ടെന്നുള്ള പരിപാടി ആയതുകൊണ്ട് ആദ്യം ഒന്നു ഞെട്ടിയങ്കിലും പോകാന്‍ എനിക്കും ഒരു താത്പര്യം തോന്നി. 'ഡാ ജയിസ്, പോകാടാ' ഞാനും പറഞ്ഞു.


ഞങ്ങള്‍ നാലു പേര്‍ മാത്രമായിരുന്നു കോളേജിലെ ഫിസിക്സ് പി.ജി.ക്ലാസ്സിലെ ആണ്തരികള്‍. ആദ്യത്തെ ആള്‍ കെ. പി. സി. ആര്‍. ബംഗ്ലാവിന്‍റെ ഉടമ ജെയിംസ്. അവന്റെ വീടിനു 'കെ. പി. സി. ആര്‍. ബംഗ്ലാവ്' എന്ന് പേരിട്ടതിനു പിന്നില്‍ ഒരു കഥ ഉണ്ട്. കോളേജില്‍ 'കെ. പി. സി. ആര്‍.' എന്ന ലേബലില്‍ ഫീസ് ആനുകൂല്യം വാങ്ങിച്ചിരുന്ന ആളാണ് അവന്‍. അച്ഛനു കൃഷി എന്നാണ് അവന്‍ ഞങ്ങളോട് പറഞ്ഞിരുന്നത്. ഒരു ദിവസം ഞാനും ജയിസ് മോനും കൂടി അവന്റെ വീട്ടില്‍ പോയി, വീട് കണ്ട ഞങ്ങള്‍ ഞെട്ടി, ഒരു രണ്ടു നില ബംഗ്ലാവ്. വീടിനു ചുറ്റും ഉള്ള റബ്ബര്‍ എസ്റ്റേറ്റ്‌, വാഴ തോട്ടം, കപ്പ തോട്ടം എല്ലാം അവന്റെ വക.... കൃഷിക്കരിലും കൊടീശ്വരന്മാര്‍ ഉണ്ടന്ന് ഞങ്ങള്‍ക്ക് അന്ന് മനസിലായി. അന്ന് മുതല്‍ അവന്റെ വീടിനു ഞങ്ങള്‍ കെ. പി. സി. ആര്‍. ബംഗ്ലാവ് എന്നും അവനെ കെ. പി. സി. ആര്‍. മുതലാളി എന്ന് വിളിക്കാന്‍ തുടങ്ങി.


അടുത്തത് 'ചെല്ലപ്പന്‍' എന്ന ഓമന പേരില്‍ അറിയപ്പെട്ടിരുന്ന അനീഷ് ചെല്ലപ്പന്‍ (ഒരു ശനിയാഴ്ച അവന്റെ വീട്ടില്‍ പോയതും 'എടാ ചെല്ലപ്പാ, ഇറങ്ങി വാടാ' എന്ന് വിളിച്ചപം അവന്റെ അച്ഛന്‍ അകത്തു നിന്നും വന്നതും പിന്നെ മകനെ ആണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് പുള്ളിയെ പറഞ്ഞു ബോധിപ്പിച്ച് ക്ഷമ പറഞ്ഞതും ഒക്കെ ഞാന്‍ ഒരിക്കലും മറക്കില്ല).


പിന്നെ ജയിസ്. കണ്ടാല്‍ നിര്‍ഗുണന്‍ എന്ന് തോന്നിപ്പിക്കുന്ന സ്വഭാവം, പഞ്ചാര അടിയില്‍ അഗ്രഗണ്യന്‍, അന്തിക്കള്ളിന്റെ ആരാധകന്‍, വാചകമടിച്ച് ഇഞ്ചിഞ്ചായി കൊല്ലാന്‍ കെല്‍പ്പുള്ളവന്‍, പൊതുവിജ്ഞാനം ശകലം കൂടുതല്‍ ഉള്ളതുകൊണ്ട് ബാക്കിയുള്ളവരെ ബോര്‍ അടിപ്പിക്കാന്‍ ചേരുന്ന സംസാരരീതി.... അവന്റെ വിശേഷണങ്ങള്‍ പറഞ്ഞാല്‍ തീരില്ല.


പിന്നെ നാലാമത്തെ ആള്‍ ഞാന്‍.... എന്നെപ്പറ്റി ഞാന്‍ തന്നെ എഴുതുന്നതെങ്ങനെ? എങ്കിലും പറയാം, ക്ലാസ്സിലെ ഏറ്റവും മിടുക്കന്‍, അധ്യാപകരുടെ കണ്ണിലുണ്ണി, സല്‍സ്വഭാവി, സര്‍വഗുണ സമ്പന്നന്‍.... വിവരിച്ചതു മതിയല്ലോ അല്ലേ?  


ഏതായാലും ഞങ്ങള്‍ അന്ന് മൂന്നാര്‍ പ്ലാന്‍ ഇട്ടു. വൈകിട്ടത്തെ വണ്ടിക്ക് മൂന്നാര്‍ പോവുക, രണ്ടു ദിവസം രാജമലയും അടിമാളിയും മൂന്നാറും കറങ്ങി ഞായറാഴ്ച തിരിച്ചു പുറപ്പെടുക.


'നിന്റെ മമ്മിയോട് പറയെടാ, വീട്ടില്‍ ചെല്ലുമ്പം കഴിക്കാന്‍ വല്ലതും വേണ്ടേ?' ഞാന്‍ ചോദിച്ചു.


'ശെരി, പറഞ്ഞേക്കാം'.


'പറയുമ്പം നാക്ക് കുഴയല്ലേടാ ', കണ്ണപ്പന്റെ വക സൌജന്യ ഉപദേശം. ജയിസ് വീട്ടിലേക്ക് വിളിച്ചു പറയാന്‍ ജോസ് ചേട്ടന്റെ കടയിലേക്ക് പോയി.


വീട്ടില്‍ പോയി ബേസിക് ഐറ്റംസ് എടുത്തിട്ട് വരാം എന്ന് പറഞ്ഞു ഞങ്ങള്‍ സഭ പിരിച്ചു വിട്ടു. തിരിച്ചെത്തി ഉഴവൂര്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നപ്പോള്‍ തന്നെ ചെല്ലപന്റെ വക 'വാള്‍'. അത് കഴിഞ്ഞു വെയിറ്റിംഗ് ഷെഡില്‍ അവന്‍ കിടന്നുറങ്ങാന്‍ തുടങ്ങി.



'പണി ആകുമോടാ?' ജയിസിന്റെ വക സംശയം. പക്ഷെ ഞങ്ങള്‍ പിന്മാറിയില്ല. ഉഴവൂര്‍ നിന്നും കൂത്താട്ടുകുളം എത്തി. ചെല്ലപ്പന്റെ വക രണ്ടാമൂഴം അവിടെ. 'കുറച്ചു ബാക്കി വച്ചേക്കടാ, അടുത്ത സ്ഥലത്തു നിക്ഷേപിക്കാം' ഞാന്‍ ഉപദേശിച്ചു.


അടിമാലി വണ്ടി കാത്തു നിന്ന സമയത്ത് മറ്റു ബസ്സുകളില്‍ നിന്നും ഇറങ്ങുന്ന തരുണീ മണികളുടെ എണ്ണം എടുക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് പരിചയമുള്ള ഒരു മുഖം.


'എടാ, അത് നമ്മുടെ ബിനോയ് അല്ലേ?' ഞാന്‍ ജയിസിനോട് ചോദിച്ചു.


'അതെ, അവനെങ്ങനെ ഇവിടെ?'


'ഡാ, ബിനോയ്' ഞങ്ങള്‍ അവനെ വിളിച്ചു. ഞങ്ങളെ കണ്ടപ്പോള്‍ അവനും ആശ്ചര്യം. പി. ജി. ക്ലാസ്സ് തുടങ്ങിയപ്പം ഞങ്ങളുടെ കൂടെ അവനും ഉണ്ടായിരുന്നു. 'ഈ ഫിസിക്സ് പഠിച്ചിട്ടു കാര്യമില്ല' എന്ന് അവന്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോള്‍ അവന്‍ എം. സി. എ. പഠിക്കാന്‍ പോയി, എന്നാലല്ലേ വല്യ ഉദ്യോഗസ്ഥനാകാന്‍ പറ്റൂ. അതിന് ശേഷം ഇപ്പോഴാണ് അവനെ കാണുന്നത്.


'നിങ്ങള്‍ എന്താ ഇവിടെ?'.


'ജയിസിന്റെ വീട്ടിലേക്ക്, അടിമാലി. നീയോ?'


'പെട്ടെന്ന് രണ്ടു ദിവസം അവധി കിട്ടിയടാ, വീട്ടില്‍ പോയേക്കാമെന്ന് കരുതി പോന്നതാ'.


'നീ വീട്ടില്‍ ചെല്ലുമെന്ന് വിളിച്ചു പറഞ്ഞോ?'


'ഇല്ല, അവര്‍ക്കു ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതി'.


'എന്ന നീ പോകണ്ട, നീ ഞങ്ങളുടെ കൂടെ വാ. നമുക്ക് മൂന്നാര്‍ പോയി അര്‍മാദിക്കാം. കുറെ ആയില്ലേടാ നമ്മള്‍ ഒന്നു കൂടിയിട്ട്?'.

അങ്ങനെ അവനെയും കൊണ്ട് രാത്രി പത്തു മണി ആയപ്പോള്‍ ഞങ്ങള്‍ അടിമാലിയില്‍ എത്തി.


'എവിടെപ്പോയി കിടക്കുവായിരുന്നു നിങ്ങള്‍ ഇത്രനേരം?' ജയിസിന്റെ മമ്മി വക ചോദ്യം. 'പൂവത്തിങ്കല്‍ ഷാപ്പിലെ ഇളവനും ചെല്ലപ്പന്റെ വാളും ഒക്കെ ആണ് കാരണം' എന്ന് പറയാന്‍ പറ്റുമോ?. 'ബസ്സ് കേടായി മമ്മി', പാവം വിശുദ്ധനായ ജയിസ് പുണ്യാളന് കള്ളം പറയേണ്ടി വന്നു.


'നിങ്ങള്‍ ഉച്ച കഴിയുമ്പോള്‍ തന്നെ എത്തും എന്ന് കരുതി ഊണ് മുതലുള്ള ഐറ്റംസ് ഞാന്‍ ഉണ്ടാക്കി വച്ചു'. പാവം മമ്മി, ചോറും വിഭവങ്ങളും, വൈകിട്ടത്തെ സ്നാക്ക്സ് എല്ലാം തയാറാക്കി മേശപ്പുറത്തു നിരത്തി വച്ചിരിക്കുന്നു.


'മമ്മി വിഷമിക്കണ്ട, ഇതെല്ലം തീര്‍ക്കുന്ന കാര്യം ഞങ്ങള്‍ ഏറ്റു', ചെല്ലപ്പന്റെ മറുപടി.


'പാവം, വാള് വച്ച കൂട്ടത്തില്‍ അവന്‍ കുടിച്ച മുലപ്പാല്‍ സഹിതം കളഞ്ഞന്നാ തോന്നുന്നത്', ഞാന്‍ കണ്ണന്റെ ചെവിയില്‍ പറഞ്ഞു.



ചെല്ലപ്പന്റെ പാത്രത്തിലേക്ക് മമ്മി ചോറു വിളമ്പി. രണ്ടു തവി വിളമ്പി കഴിഞ്ഞിട്ട് മമ്മി ചെല്ലപ്പന്റെ മുഖത്തേക്കു നോക്കി. 'മതി' എന്ന് പറയും എന്ന് പാവം മമ്മി വിചാരിച്ചു, പക്ഷെ ചെല്ലപ്പന്‍ ആരാ മോന്‍! അവസാനം പാത്രം നിറഞ്ഞപ്പോഴാണു മമ്മിക്ക് സമാധാനമായത്, ഇനി നിര്‍ത്താമല്ലോ!



മേശപ്പുറത്തിരുന്ന ഐറ്റംസ് തീര്‍ക്കുന്നതില്‍ ചെല്ലപ്പനും ബിനോയിയും പ്രധാന പങ്കു വഹിച്ചു. ഇതെല്ലം അടിച്ച് കെട്ടി അവന്‍ വീണ്ടും വാള് വക്കുമോ എന്ന സംശയത്തില്‍ ഞാനും ജൈസും പരസ്പരം നോക്കി.


പിറ്റേന്ന് രാവിലെ ഞങ്ങള്‍ മൂന്നാര്‍ പോയി. തെയിലതോട്ടങ്ങല്‍ക്കിടയിലൂടെ കറങ്ങി നടന്നു, അവിടുള്ള ഒരു ചെറിയ അരുവിയില്‍ ഇറങ്ങി കുളിച്ചു.


ഉച്ച കഴിഞ്ഞപ്പോള്‍ തിരിച്ച് ഞങ്ങള്‍ അടിമാലിയില്‍ എത്തി. വീട്ടില്‍ എത്തി ഡ്രസ്സ് മാറി എല്ലാവരും ലോക്കല്‍ വേഷത്തില്‍ ആയി, ജയിസ് മാത്രം മാന്യന്‍, അവന്‍ പാന്റ്സ് മാത്രമെ ഇടൂ!


വൈകിട്റ്റ് ടൌണില്‍ തന്നെ ഉള്ള ഒരു മല കയറാന്‍ തീരുമാനിച്ചു.


'ജൈസേ, ആരും പോകാറില്ലാത്ത സ്ഥലത്തു വേണം നമുക്കു പോകാന്‍' കണ്ണപ്പന്റെ കമന്റ്.


'ശെരി, പോയേക്കാം' എന്ന് പറഞ്ഞ് അവന്‍ ഞങ്ങളെ ഒരു വല്യ മലയുടെ ചുവട്ടിലേക്ക് നയിച്ചു.


'കുറച്ചു ദൂരം കയറിയാല്‍ വീടുകള്‍ കാണാം, ഒരു കോളനിയാ. അതും കഴിഞ്ഞു കയറിയാല്‍ ആരും ഇല്ലാത്ത ഏരിയ ആണ്'.


'അതാ നമുക്കു വേണ്ടത്, എന്നാലേ ഒരു രസമുള്ളൂ.' ത്രില്‍ അടിച്ച് ഞങ്ങള്‍ മല കയറാന്‍ തുടങ്ങി.


കുത്തനെ ഉള്ള ഒരു കേറ്റം. വലിയ പാറകള്‍. വളരെ വിഷമിച്ച് ഞങ്ങള്‍ കയറി. പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരും കിതച്ചു തുടങ്ങി. 'പ്ര്‍ ര്‍ര്‍ ....' ഒരു ശബ്ദം കെട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കി. ഞങ്ങളെ കളിയാക്കുന്നത് പോലെ ഒരു കൊച്ചു പയ്യന്‍ കൂള്‍ ആയി ആ പാറകളിലൂടെ ഓടി നടക്കുന്നു.


'അത് ഇവിടുത്തെ ഏതെന്കിലും വീട്ടിലെ പയ്യ ആയിരിക്കുമെടാ'.


ഏതായാലും ഇടയ്ക്ക് വിശ്രമം ഒക്കെ എടുത്ത് ഞങ്ങള്‍ കുറെ മുകളില്‍ എത്തി. അവിടെ നിന്നും നോക്കിയാല്‍ അടിമാലി ടൌണ്‍ നന്നായി കാണാമായിരുന്നു. ഞാന്‍ ക്യാമറ ജയിംസിന്റെ കയ്യില്‍ കൊടുത്തിട്ട് പറഞു.


'എടാ ഒരു ഫോട്ടോ എടുക്ക്, പുറകില്‍ ടൌണ്‍ കിട്ടണം'.


അവന്‍ ഫോക്കസ് ചെയ്തിട്ട് പറഞ്ഞു 'ഡാ, ജൈസേ. നിന്റെ തല കാരണം പുറകില്‍ ഒന്നും കാണുന്നില്ല. അതുകൊണ്ട് നീ മുട്ട് മടക്കി കുറച്ചു കുനിഞ്ഞു നില്‍ക്ക്'.


'ശെരി, അങ്ങനെ ആണങ്കില്‍ നീ അരക്ക് മുകളിലേക്ക് എടുത്താ മതി'.


ജയിംസ് തലകുലുക്കി. അത് ഫിലിം ക്യാമറ ആയിരുന്നു. ഫോട്ടോ പ്രിന്റ് എടുത്തിട്ട് കണ്ടപ്പോള്‍ ജയിസ് ഞെട്ടി. അവന്റെ കാലുകള്‍ മാത്രം അല്ല, തറ സഹിതം ജയിംസ് ഫോട്ടോ എടുത്തിരുന്നു!


മടുപ്പ് മാറി വീടും മല കയറി മുകളില്‍ ചെന്നപ്പോള്‍ അതാ അതിലെ ഒരു റോഡ്! ആ മലയുടെ സൈഡില്‍ കൂടി ഒരു വല്യ വഴി തന്നെ ഉണ്ടായിരുന്നു! ജീപ്പിനും ലോറിക്കും ഒക്കെ പോകാന്‍ പറ്റിയ വല്യ റോഡ്. 'ഇതാണോടാ ആരും വന്നിട്ടില്ലാത്ത മല?' ഞങ്ങള്‍ എല്ലാം കൂടി അന്ന് ജയിസിനെ വിളിച്ച തെറി അവന്‍ ഇപ്പോഴും മറന്നു കാണില്ല.



തിരിച്ചു ടൌണില്‍ എത്തിയപ്പോഴാണ് ജെയിംസ് എന്നോട് പറയുന്നത് 'രാകേഷേ, ജൈസിന്റെ വീട്ടില്‍ എന്തെങ്കിലും വാങ്ങി കൊടുക്കണ്ടേ?'


'വേണം, കുറച്ചു ഫ്രൂട്സ് വാങ്ങിയാലോ?'.


'അത് മതി'.


'പക്ഷെ ഞാന്‍ പേര്‍സ്‌ എടുത്തില്ല, നിന്റെ കയ്യില്‍ കാശുണ്ടോ?'


'ഇല്ല, നമ്മളെല്ലാം ലോക്കല്‍ വേഷതിലല്ലേ ഇറങ്ങിയത്'.


ചെല്ലപ്പനോടും ബിനോയിയോടും ചോദിച്ചു, രക്ഷയില്ല, എല്ലാവനും കൈലി മുണ്ടും ഉടുത്തു ഇറങ്ങിയത്‌ കാരണം അഞ്ചു പൈസ പോലും ആരുടെ കൈയിലും ഇല്ല.


'എന്നാ പിന്നെ നമുക്കു ജൈസിനോട് തന്നെ ചോദിക്കാം'.


'അതെങ്ങനാടാ?'


'അവന്റെ വീട്ടില്‍ കൊടുക്കാന്‍ ആണന്നു പറയണ്ട, വേറെ എന്തിനെലും ആണന്നു പറ'.


അവസാനം ഞാന്‍ തന്നെ അവനോടു ചോദിച്ചു, 'എടാ നിന്റെ കയ്യില്‍ കാശുണ്ടോ?'.


'ഉണ്ടന്നു തോന്നുന്നു, എന്തിനാടാ?'.


'നീ എത്ര ഉണ്ടന്ന് പറ'.


പോക്കറ്റ് നോക്കി അവന്‍ പറഞ്ഞു 'പേര്‍സ്‌ ഞാന്‍ എടുത്തില്ല, ഒരു 50 രൂപ ഉണ്ട്'.


'ആ, അത് മതി, നീ ഇങ്ങു താ'


'എന്തിനാണന്ന് പറ'.


'ഒരു കുപ്പി വാങ്ങാന, എന്റെ കയ്യിലുള്ളത് കൊണ്ട് തികയില്ല'. ഞാന്‍ ഒരു കള്ളം പറഞ്ഞു.


'കുപ്പി വാങ്ങി എവിടെ ഇരുന്നു അടിക്കും?'.


'നിന്റെ വീട്ടില്‍, അല്ലാതെവിടെ?'


'എടാ..' അവന്‍ അലറി. 'ഡാഡിയോ മമ്മിയോ കണ്ടാല്‍?. ഈ പരിപാടി വേണ്ട'.


'കാണതില്ലടാ, രാത്രി നമുക്കു അടിക്കാം'


'എന്നിട്ട് വേണം ചെല്ലപ്പന്‍ ഇനിയും വാള് വക്കാന്‍'


'അവനോടു പറഞ്ഞിട്ടില്ല, അവന് കൊടുക്കുന്നുമില്ല. നീ കാശെട്‌'.


ഒരു നൂറു കള്ളം പറഞ്ഞ അവനോട് 50 രൂപ വാങ്ങി ഒരു കടയില്‍ നിന്നും ഒരു കിലോ ആപ്പിള്‍ വാങ്ങി പൊതിഞ്ഞെടുത്തു. ജയിസിനെ ആദ്യമേ വീട്ടിലേക്ക് പറഞ്ഞു വിട്ടു. ഞാനും ചെല്ലപ്പനും ആപ്പിളുമായി പുറകെ.


വീട്ടില്‍ ചെന്ന ഉടനെ ഞങ്ങള്‍ മമ്മിയെ വിളിച്ച് ആപ്പിള്‍ കൊടുത്തു.


'മമ്മി, ഇതാ ഞങ്ങളുടെ വക കുറച്ചു ആപ്പിള്‍'.


'എന്തിനാ പിള്ളേരെ നിങ്ങള്‍ ഇതൊക്കെ വാങ്ങിച്ചോണ്ട് വന്നത്?. ജയിസിന്റെ ഡാഡി പുറത്തു പോയിരിക്കുവാ, വന്നിട്ട് എല്ലാര്ക്കും കൂടെ അത്താഴം കഴിക്കാം. ഏതായാലും നിങ്ങള്‍ ഇരിക്ക്, ഞാന്‍ ഇതു മുറിച്ചു തരാം.'


ഞാന്‍ പതുക്കെ ജയിസിന്റെ മുഖത്തേക്ക് നോക്കി. 'കൊള്ളാമെടാ, എന്റെ കയ്യില്‍ നിന്നും കാശ് വാങ്ങി തന്നെ വേണം നിനക്കു എന്റെ മമ്മിക്ക് ആപ്പിള്‍ വാങ്ങി കൊടുക്കാന്‍' എന്നാ മട്ടില്‍ ഒരു നോട്ടം! ഞാന്‍ ഒരു വളിച്ച ഇളി പാസാക്കി.


കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഡാഡി എത്തി, കയ്യില്‍ ഒരു പൊതി. തുറന്നപ്പോള്‍ രണ്ടു മൂന്നു കിലോ ആപ്പിള്‍! അന്ന് രാത്രി ചോറിനെക്കാളും കൂടുതല്‍ ആപ്പിള്‍ ആണ് ഞങ്ങള്‍ അടിച്ച് കയറ്റിയത്.



അന്ന് വാങ്ങിച്ച അമ്പതു രൂപ ഞങ്ങള്‍ അവന് പിന്നെ തിരിച്ചു കൊടുത്തില്ല. മറന്നതല്ല, മനപൂര്‍വ്വം. അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു രസം. അവന്‍ പിന്നീട് ഇക്കാര്യം പറഞ്ഞു പലപ്പോഴും ഞങ്ങളെ കളിയാക്കിയിട്ടുണ്ട്.



പിറ്റേന്ന് രാജമല കൂടി സന്ദര്‍ശിച്ചതിനു ശേഷമാണ് ഞങ്ങള്‍ തിരിച്ചു വീടിലേക്ക്‌ പോയത്. അവന്റെ ഡാഡിയും മമ്മിയും ഞങ്ങളെ രണ്ടു ദിവസം എങ്ങനെ സഹിച്ചോ എന്തോ.



പൊതു വിജ്ഞാനം കുറച്ചുണ്ടായിരുന്നത് കൊണ്ട് ജയിസ് ജീവിതത്തില്‍ രക്ഷപെട്ടു. പി. എസ്. സി. ടെസ്റ്റ് എഴുതി അവന്‍ സര്‍ക്കാരുദ്യോഗം ഒപ്പിച്ചു. ഇടുക്കി ജില്ലയില്‍ തന്നെ അവന് പോസ്ടിങ്ങും കിട്ടി.


ചെല്ലപ്പന്‍ ഒരു സ്കൂളില്‍ ലാബ്‌ അസിസ്ടന്റ്റ് ആയി, അതിന് ശേഷം ഒരു കമ്പനിയുടെ റപ്രസന്ടേറ്റീവ് ആയി നാട്ടില്‍ തന്നെ ജോലി നോക്കുന്നു. കണ്ണപ്പന്‍ ബി. എഡ്. എടുത്ത് ഒരു സ്കൂള്‍ മാഷ്‌ ആയി. ബിനോയിക്ക് അവന്റെ ആഗ്രഹം പോലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ കിട്ടി.


ഇപ്പം എല്ലാവരും അവരവരുടെ ജോലികളില്‍ ബിസിയായി. പരസ്പരമുള്ള കോണ്ടാക്റ്റ് ഒക്കെ കുറഞ്ഞു, ഇല്ലന്ന് തന്നെ പറയാം. പഴയ കാര്യങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ വല്ലാതെ മിസ് ചെയ്യുന്നു.


പഠിച്ചിരുന്ന കാലത്ത് എത്രയും പെട്ടെന്ന് ജോലി കിട്ടിയിരുന്നന്കില്‍, ശമ്പളം കിട്ടുമല്ലോ എന്ന് ആലോചിക്കുമായിരുന്നു. അന്ന് പോക്കറ്റ് മണിക്ക് മാത്രമെ ക്ഷാമം ഉണ്ടായിരുന്നുള്ളു. പക്ഷെ നിറയെ സുഹൃത്തുക്കള്‍, ഇഷ്ടം പോലെ ഫ്രീ ടൈം, ക്ലാസ്സ് കട്ട് ചെയ്യല്‍, നിറയെ കറക്കങ്ങള്‍, കൊച്ചു കൊച്ചു തമാശകള്‍, പഞ്ചാരയടി, വായ്നോട്ടം.... അങ്ങനെ എത്രയെത്ര നേരമ്പോക്കുകള്‍ ആയിരുന്നു.


ഇന്നു ജോലി ഉണ്ട്, ശമ്പളം ഉണ്ട്. പക്ഷെ ബാക്കി എല്ലാം നഷ്ടപ്പെട്ടു. കിട്ടിയതോ ഉത്തരവാദിത്വങ്ങള്‍, ടെന്‍ഷന്‍ അങ്ങനെ ആവശ്യമില്ലാത്ത പലതും. വെറുതെയല്ല 'കോളേജ് ജീവിതമാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം' എന്ന് എല്ലാവരും പറയുന്നത്!

9 comments:

Anonymous said...

I like your blog

Anonymous said...

You these things, I have read twice, for me, this is a relatively rare phenomenon!
Personalized Signature:常州麻将,常州三打一,常州攻主,常州斗地主,常州4人升级

Anonymous said...

kollaam, kalakkiyedaa Raku. Ente koode nadannu nee nannayi ezhuthanum padichu alle????

വിക്രമാദിത്യൻ said...

ചെല്ലപ്പന്‍ അങ്ങനെയാണ്, രണ്ടെണ്ണം അകത്തു ചെന്നാലും ഇല്ലന്കിലും അവന്‍ ഞങ്ങളെ ഇങ്ങനോക്കെയെ വിളിക്കൂ. 'മോനേ, കുട്ടാ' എന്നൊക്കെ. ചെല്ലപ്പന്‍ തുടര്‍ന്നു.

sariyayirikkum.. pakshe athinu mupil add cheyyarulla sangathikal blogil parnjittilla. :)

പയ്യന്‍സ് said...

എന്റെ പോസ്റ്റ് വായിച്ച് കമന്റിയ എല്ലാവര്ക്കും നന്ദി:)

Anonymous said...
This comment has been removed by a blog administrator.
Praseela Nair said...

Nice to read your good old memories of college days..."Dont rob Peter to pay Paul" ennu oru pazhanchollu undu..Kootukaarande Mummye soap idaan kootukarane pauper aakanamayirunno...funny though :)

പയ്യന്‍സ് said...

ജെയ്സ്: അളിയാ, സമ്മതിച്ചു. നീ തന്നെ എഴുത്തിലും വെള്ളമടിയിലും എന്റെ ഗുരു!

പ്രസീല: നന്ദി:) പിന്നെ കയ്യില്‍ കാശില്ലന്കില്‍ ഇതും ഇതിലപ്പുറവും ചെയ്യും.

kichu... said...

പഠിച്ചിരുന്ന കാലത്ത് എത്രയും പെട്ടെന്ന് ജോലി കിട്ടിയിരുന്നന്കില്‍, ശമ്പളം കിട്ടുമല്ലോ എന്ന് ആലോചിക്കുമായിരുന്നു. അന്ന് പോക്കറ്റ് മണിക്ക് മാത്രമെ ക്ഷാമം ഉണ്ടായിരുന്നുള്ളു. പക്ഷെ നിറയെ സുഹൃത്തുക്കള്‍, ഇഷ്ടം പോലെ ഫ്രീ ടൈം, ക്ലാസ്സ് കട്ട് ചെയ്യല്‍, നിറയെ കറക്കങ്ങള്‍, കൊച്ചു കൊച്ചു തമാശകള്‍, പഞ്ചാരയടി, വായ്നോട്ടം.... അങ്ങനെ എത്രയെത്ര നേരമ്പോക്കുകള്‍ ആയിരുന്നു.




ഇന്നു ജോലി ഉണ്ട്, ശമ്പളം ഉണ്ട്. പക്ഷെ ബാക്കി എല്ലാം നഷ്ടപ്പെട്ടു. കിട്ടിയതോ ഉത്തരവാദിത്വങ്ങള്‍, ടെന്‍ഷന്‍ അങ്ങനെ ആവശ്യമില്ലാത്ത പലതും. വെറുതെയല്ല 'കോളേജ് ജീവിതമാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം' എന്ന് എല്ലാവരും പറയുന്നത്!
ithu njaan angu adichu matti ente status msg aaki