Monday, February 23, 2009

ഭ്രാന്തന്‍

ചിരിക്കാന്‍ അവനറിയില്ലായിരുന്നു. ഒരുപക്ഷെ ചിരി എന്താണന്നു ആരും അവനെ പഠിപ്പിച്ചിട്ടില്ലായിരിക്കും.

കുട്ടിക്കാലത്ത് അവന്‍ വളര്‍ന്നത് തമ്മില്‍ കണ്ടാല്‍ ഉടന്‍ വാഗ്വാദങ്ങളിലും വഴക്കിലും ഏര്‍പ്പെടുന്ന അച്ഛന്റെയും അമ്മയുടെയും നടുവിലാണ്. അവര്‍ അവനെ എന്ത് പഠിപ്പിക്കാന്‍?

സ്കൂളിലും അവന്റെ കൂടെ കൂടാന്‍ ആരും വന്നില്ല, കടലിനു നടുവിലെ ദ്വീപില്‍ അകപ്പെട്ടുപോയ ഒരു സന്ചാരിയുടെ മനോഗതിയായിരുന്നു ജീവിതത്തില്‍ അവന് എന്നും.

കോളേജില്‍ എത്തിയപ്പോള്‍ എല്ലാവര്ക്കും അവന്‍ ഒരു അത്ബുധം ആയിരുന്നു, ഒരിക്കലും ചിരിക്കാത്ത മനുഷ്യന്‍. കളിയാക്കാനും അധിക്ഷേപിക്കാനും അല്ലാതെ അവനെ മനസിലാക്കാന്‍ ആരും തയാറായില്ല.

ചാനലുകളിലെ കോമഡി പരിപാടികളോ സിനിമകളോ ഫലിത ബിന്ദുക്കളൊ ഒന്നും അവനെ ചിരിപ്പിച്ചില്ല. എല്ലാവരുടെയും കാഴ്ചപ്പാടില്‍ അവന്‍ ഒരു ഭാന്തന്‍ ആയിരുന്നു, ഒരിക്കലും ചിരിക്കാത്ത മനോരോഗി.

പക്ഷെ ഒരിക്കല്‍ അവന്‍ ചിരിച്ചു, ജീവിതത്തില്‍ താന്‍ തന്റെ മാത്രം എന്ന് കരുതിയിരുന്ന പ്രിയപ്പെട്ടവള്‍ 'ഭ്രാന്തന്‍' എന്ന് അധിക്ഷേപിച്ച് ഉപേക്ഷിച്ചു പോയപ്പോള്‍. അന്ന് അവന്‍ പൊട്ടിപ്പൊട്ടി ചിരിച്ചു.

സമൂഹം അന്നും അവനെ 'ഭ്രാന്തന്‍' എന്ന് വിളിച്ചു.

4 comments:

മേഘമല്‍ഹാര്‍(സുധീര്‍) said...

പ്രൊഫെയില്‍ എന്താ ഒരു പോസ്റ്റ്‌ ആയി കൊടുത്തത്‌? :)

എന്റെ ബ്ലോഗിലേക്കും സ്വാഗതം
http://mekhamalhaar.blogspot.com
http://anusmaranikam.blogspot.com
http://sudherblogs.blogspot.com

Anonymous said...

പിന്നെ അവന്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങി . അത് വായിച്ച സമൂഹം അവനെ 'മുഴു ഭ്രാന്തന്‍' എന്ന് വിളിച്ചു.... :)

പകല്‍കിനാവന്‍ | daYdreaMer said...

ഭ്രാന്തന്‍...
:)

Unknown said...

ഇവന് വട്ടായി...