പ്രണയം, സുന്ദരമായ ഒരു വികാരം. ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരും ഉണ്ടാകില്ല അല്ലെ? എനിക്കും പ്രണയം തോന്നിയിട്ടുണ്ട്, പലരോടും. ഒരു കുരുന്നു മനസില്‍ തോന്നിയ ആ വികാരത്തെ പ്രണയം എന്ന് വിളിക്കാന്‍ പറ്റുമോ? പക്ഷെ എനിക്കത് ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്, എന്റെ ആദ്യ പ്രണയം.
ഞാന്‍ അന്ന് ആറാം ക്ലാസ്സില്‍ പഠിക്കുന്നു, ഒരു മിക്സഡ് സ്കൂളില്‍. പ്രേമം, സ്നേഹം എന്നൊക്കെ പറഞാല്‍ എന്താണന്നു മനസിലാക്കാനുള്ള പ്രായം ആയോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല.ആ കുട്ടി എന്റെ ക്ലാസ്സില്‍ ആയിരുന്നു (പേരു പറയാന്‍ നിര്‍വാഹം ഇല്ല, അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു , ഇനി ഞാന്‍ എന്തിനാ വെറുതേ:)). സാമാന്യം നന്നായി പഠിക്കുന്ന, ആണ് കുട്ടികളോട് അധികമൊന്നും സംസാരിക്കാന്‍ വരില്ലാത്ത ഒരു മിടുക്കി. എന്റെ ഒരു കൂട്ടുകാരനാണ് 'അവള് നിനക്കു ചെരുമെടാ' എന്ന കമന്റ്റ് ആദ്യം പാസാക്കിയത്. എന്ത് കൊണ്ടാണ് അവന് അങ്ങനെ പറഞ്ഞത് എന്നെനിക്കറിയില്ല, പക്ഷേ ആ വാചകം എന്റെ മനസില്‍ പതിഞ്ഞു. അതിന് ശേഷം അവളുടെ മുഖത്ത് നോക്കാന്‍ കൂടി എനിക്ക് നാണം ആയിരുന്നു. ഒരു പ്രണയം എന്റെ മനസില്‍ ഉടലെടുത്തു കാണണം. ഒരു ഒണ്‍ വേ പ്രേമം. അതാരോടും പറയാതെ എന്റെ മനസില്‍ ഞാന്‍ കൊണ്ടു നടന്നു. ഇന്നത്തെ പോലെ പ്രേമം തുറന്നു പറയാനുള്ള ധൈര്യം അന്നില്ലായിരുന്നു എന്ന് കൂട്ടിക്കോ. ഹൈ സ്കൂള്‍ ആയപ്പോഴേക്കും ഞാന്‍ ഒരു ബോയ്സ് സ്കൂളിലേക്ക് മാറി, അവള് മറ്റൊരു സ്കൂളിലും. ഒരേ സ്ഥലത്ത് ആയിരുന്നന്കില്‍ എന്റെ പ്രേമം പൂവണിയിക്കാന്‍ ഞാന്‍ ഒരു കൈ നോക്കിയേനെ. പക്ഷേ അതിന് ശേഷം ഒന്നു തമ്മില്‍ കാണാന്‍ കൂടെ കഴിഞ്ഞില്ല. പതുക്കെ പതുക്കെ അവള് മനസില്‍ നിന്നു മാഞ്ഞിരിക്കണം. പിന്നെ അവളെ പറ്റി ഓര്‍ക്കാന്‍ എനിക്ക് തോന്നിയിട്ടില്ല.
'പണ്ടു എനിക്ക് നിന്നോട് പ്രേമമായിരുന്നു, നീ അത് മനസിലാക്കിയില്ല' എന്ന് ഇപ്പോള്‍ പറഞ്ഞാല്‍ എന്തായിരിക്കും അവളുടെ പ്രതികരണം?
കോവിഡൻ വന്നു
3 years ago
13 comments:
ഞാന്‍ ഇതാണ് ആദ്യം വായിച്ചത്
കൊള്ളാം...!
hi Raks..
very nice!!
Hi this is Stephen ...................ethu njan evideyo vayichu marannathu pole.........athe lines athe comma,athe spelling mistakes...........sathyam parayeda ..arudeyada ethu?????????????
Thanks vijay, anamika!
Stepha, ninakum kashandikum marunnila!
Nee aalu Kollamallo. :)
that's why you are really busy now (Madhu's comment).
nice raks ... sahithyam unaran americavil pokendi vannu :)
lol,so nice
Although from different places, but this perception is consistent, which is relatively rare point!
Although there are differences in content, but I still want you to establish Links, I do not know how you advice!
വിജയ്.... നന്ദി:)
അനാമിക.... നന്ദി:)
സ്റ്റീഫാ.... അസൂയക്ക് മരുന്നില്ല:)
ശ്രീ.... നന്ദി:)
കൊച്ചു.... നന്ദി:)
സുനിചേച്ചി.... നന്ദി:)
കമന്റിയ അന്നോണികള്ക്കും നന്ദി:)
fife25800
Post a Comment