ഒരു ഞായറാഴ്ച. കൂത്താട്ടുകുളം ബസ്സ് സ്ടാന്റില്‍ പൊരി വെയിലത്ത് കിടക്കുന്ന ബസ്സില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ബസ്സ് പുറപ്പെടാന്‍ ഇനിയും കുറച്ചു സമയം കൂടി ബാക്കി ഉണ്ട്. സമയം കളയാന്‍ എന്ത് ചെയ്യും എന്ന് ആലോചിച്ച് നാല് പാടും നോക്കി. സ്റ്റാന്റ്റിനുള്ളിലെ ബേക്കറിയുടെ മുന്പില് നില്ക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്റെ കണ്ണുകള്‍ ഉടക്കി. ഐശ്വര്യ റായി പോലെ ഒന്നും അല്ലങ്കിലും ഒന്നു നോക്കാനുള്ള സൗന്ദര്യം അവള്‍ക്ക് ഉണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന ഒരു പയ്യന് വായ്നോട്ടം നടത്തിയില്ലങ്കില്‍ അല്ലെ അത്ഭുതം ഉള്ളു? അവള് ആണങ്കില്‍ തനിച്ചും.
അവള് മറ്റെങ്ങോട്ടോ നോക്കി നില്കുകയായിരുന്നു. ബസ്സ് പുറപ്പെടാറായി. എന്നെ ഒന്നു നോക്കിയങ്കില്.... എന്റെ മനസു വായിച്ചതു പോലെ അവള് ഞാനിരുന്ന ബസ്സിലേക്ക് നോക്കി. വായും പൊളിച്ച് നോക്കിയിരുന്ന എന്നെ അവള് സ്വാഭാവികമായും കണ്ടു. അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ങേ? ഞാന്‍ അത്ഭുതത്തോടെ ചുറ്റും നോക്കി, അവള് എന്നെ ആണോ നോക്കി ചിരിക്കുന്നത്? ബസ്സില്‍ കുറച്ചു പേര് മാത്രമെ ഉള്ളു, എന്റെ അടുത്ത ആരും ഇരിപ്പില്ല താനും. അവള് നോക്കുന്നത് എന്നെ തന്നെ. അപ്പോള്‍ അവള്‍ക്കു എന്നെ ബോധിച്ചു. അതുകൊണ്ടാണല്ലോ ചിരിച്ചത്. ഞാനും ഒരു നല്ല പാല്പുഞ്ചിരി പാസാക്കി. അപ്പോഴാണ് ഒരു കാപാലികന്റെ വേഷത്തില്‍ ഡ്രൈവര്‍ വന്നത്. കുറച്ചു മുന്‍പു വരെ ബസ്സ് പുറപ്പെടാന്‍ കാത്തിരുന്ന ഞാന്‍ ബസിനു സ്ടാര്‍ടിംഗ് ട്രബിള്‍ ഉണ്ടായിരുന്നങ്കില്‍ എന്ന് ആശിച്ചു. പക്ഷേ എന്റെ പ്രതീക്ഷകളെ തച്ചുടച്ചു കൊണ്ട് അയാള്‍ ഒരു ദാഷിണ്യവുമില്ലാതെ ബസ്സ് സ്റ്റാര്‍ട്ട് ചെയ്തു. പോകുന്നതിനു മുന്‍പ് അവള്‍ക്കു കൈ കൊണ്ട് ഒരു ബൈ കൊടുക്കാന്‍ ഞാന്‍ മറന്നില്ല, ഒന്നുമില്ലേലും എന്നെ നോക്കി ചിരിച്ചതല്ലേ. അവളുടെ ആ സുന്ദരമായ ചിരി എന്റെ മനസില്‍ നിന്നും മായാതെ കുറച്ചു നേരം നിന്നു.
തിങ്കളാഴ്ച, കോളേജില്‍ പതിവു പോലെ കൂട്ടുകാരുടെ കൂടെ കറക്കം. സെക്കന്റ് ഗ്രൂപ്പ് ക്ലാസ്സിന്റെ മുന്പില് ചെന്നപ്പോള്‍ സിംലയെ കണ്ടു. സിംലയോട് സംസാരിച്ചു കൊണ്ടു നിന്നപ്പോള്‍ പിറകില്‍ നിന്നും 'രാകേഷ്' എന്നൊരു വിളി ഞാന്‍ കേട്ടു. തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടി, അതാ അവള്, ഞാന്‍ ഇന്നലെ സ്റ്റാന്‍ഡില്‍ കണ്ട അതെ പെണ്‍കുട്ടി. അവള് എന്റെ കോളേജിലോ? ചുമ്മാതല്ല ഇന്നലെ കണ്ടപ്പോള്‍ ഒരു പരിചയം പോലെ തോന്നിയത്. എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന എന്നോട് അവള് ചോദിച്ചു 'ഇന്നലെ എന്നെ കണ്ടപ്പോള്‍ മനസിലായി അല്ലേ? എനിക്ക് രാകേഷിനെ അറിയാമായിരുന്നങ്കിലും നമ്മള് ഇതുവരെ പരിച്ചയപ്പെട്ടിട്ടില്ലല്ലോ'. സ്വല്പം ചമ്മലോടെ ആണങ്കിലും 'മനസിലായത് കൊണ്ടല്ലേ ഞാന്‍ ചിരിച്ചതും കൈ വീശി കാണിച്ചതും?' എന്ന് പറഞ്ഞു ഞാന്‍ മാനേജ് ചെയ്തു.
കോവിഡൻ വന്നു
3 years ago
5 comments:
Nee pandumudhle vaai nokkiya alle...
can you email me: mcbratz-girl@hotmail.co.uk, i have some question wanna ask you.thanks
A friend told me this place I have been looking for, I come, it turned out, I have not disappointed, good Blog
നിജാം.... പണ്ടു വായനോക്കി ആയിരുന്നന്കിലും ഇപ്പം ഭയങ്കര ഡീസന്റ് ആണു:)
അന്നോണികള്ക്ക് നന്ദി:)
ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... ഒരിക്കല്‍ ബൈക്കില്‍ വരുമ്പോള്‍ ഒരു സുന്ദരി എന്നെ നോക്കി ചിരിക്കുന്നു... ഞാനും വിട്ടു കൊടുത്തില്ല, അവളെ തന്നെ നോക്കി പിന് തിരിഞ്ഞു ഓടിച്ചു പോയി. വീട്ടില്‍ എത്തിയപ്പോള്‍ അനിയത്തി കലി തുള്ളി നില്ക്കുന്നു... അവളുടെ കൂട്ടുകാരി വിളിച്ചു പറഞ്ഞു അത്രേ ചേട്ടന് നല്ല വായി നോക്കി ആണല്ലേ എന്ന് !!! ആ സുന്ദരി അവളുടെ കൂട്ടുകാരി ആണെന്ന് ഞാന്‍ എങ്ങിനെ അറിയാന്‍...
Post a Comment