Friday, April 2, 2010

സാഹസം

അങ്ങനെ ഞാന്‍ അതും ചെയ്തു..

ശോ.. തെറ്റി ധരിക്കരുതേ.. ഒരു കല്യാണം കഴിച്ച കാര്യമാ ഞാന്‍ ഉദ്ദേശിച്ചത് :)

ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസം 22 നു ആയിരുന്നു ആ സാഹസത്തിനു ഞാന്‍ മുതിര്‍ന്നത്.. എന്റെ സഹ ധര്മിണിയുടെ പേര് ശ്രുതി.

എന്റെ ബ്ലോഗ്‌ ആക്ടിവിറ്റീസ് കുറയാന്‍ കാരണവും അത് തന്നെ..

ഫോണ്‍ കമ്പനികള്‍ക്ക് കഴിഞ്ഞ കുറെ മാസങ്ങളില്‍ വരുമാനം കൂടി എന്ന റിപ്പോര്‍ട്ട്‌ വായിച്ചില്ലേ? അതില്‍ ഒരു പങ്കു എന്റെ ആയിരുന്നു. കല്യാണം കഴിഞ്ഞില്ലേ, ഇനി ചിലപ്പോ അവരുടെ വരുമാനം കുറഞ്ഞേക്കും. ഇനി ഇപ്പൊ ഫോണ്‍ ചെയ്താലും ഇല്ലേലും ലവള്‍ എന്റെ അടുത്ത് തന്നെ കാണുമല്ലോ :) (ദേ, ലവള്‍ ഇത് വായിച്ചു ചിരിക്കുന്നു :))

താമസിയാതെ തന്നെ ഞാന്‍ ബൂലോകത്ത് സജീവം ആകുന്നതായിരിക്കും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ലവളെ കൊണ്ട് രണ്ടു ബ്ലോഗ്‌ എഴുതിക്കാമോ എന്ന് കൂടി നോക്കട്ടെ..

അപ്പൊ തല്‍കാലം ടാറ്റാ :)

9 comments:

പയ്യന്‍സ് said...

താമസിയാതെ തന്നെ ഞാന്‍ ബൂലോകത്ത് സജീവം ആകുന്നതായിരിക്കും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

അന്വേഷകന്‍ said...

അങ്ങനെ ആ സാഹസവും നടത്തി അല്ലെ പയ്യന്‍സ്..
ഇനി വേണമെങ്കില്‍ ഈ പയ്യന്‍സ് എന്ന പേര് അങ്ങ് മാറ്റാം. അതൊക്കെ എന്നെപ്പോലുള്ള ബാച്ചിലെഴ്സിനു പറഞ്ഞിട്ടുള്ളതാ..
ഇനി ശ്രുതി പയ്യന്സിന്റെയും ബ്ലോഗ്‌ സഹിക്കണം അല്ലെ. സഹിച്ചല്ലേ പറ്റൂ..സുഹൃത്തായി പോയില്ലേ..:)

ഭാവുകങ്ങള്‍ ..പുത്തന്‍ ജീവിതത്തിനു ..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

Dey Payyans..

Sahasaashamsakal..

Jijesh said...

അങ്ങനെ അതും സംഭവിച്ചു. ഇനി ശ്രുതി നേരിട്ടുള്ള കത്തിയും പിന്നെ ബ്ലോഗും സഹിക്കണം അല്ലേ?
എന്തായാലും ഭാവുകങ്ങള്‍ നേരുന്നു .. :)

Anil cheleri kumaran said...

താമസിയാതെ തന്നെ ഞാന്‍ ബൂലോകത്ത് സജീവം ആകുന്നതായിരിക്കും.

അതു മാത്രം സാധിക്കുമെന്ന് വിചാരിക്കണ്ട.

ദീര്‍ഘസുമംഗലന്‍ ഭവ..!!!

പട്ടേപ്പാടം റാംജി said...

എല്ലാം കഴിഞ്ഞല്ലോ..
ഇനി വേഗം ആവട്ടെ...

Praseela Nair said...

Wish u a very happy married life...2010 ile first postinde vishayam kollam..a good start..

Ashly said...

Wish u a very happy married life!!!

എറക്കാടൻ / Erakkadan said...

ഇപ്പറഞ്ഞതിന്റെ വേറൊരു രക്തസാക്ഷിയാണ് ഞാനും