Tuesday, September 15, 2009

അങ്ങനെ ഞാന്‍ ഒരിക്കല്‍ കമ്യൂണിസ്റ്റ്‌ ആയി!

എസ്. എസ്. എല്‍. സി. പരീക്ഷ എന്ന കഠിനമായ കടമ്പ കഴിഞ്ഞ് പ്രീ ഡിഗ്രി ചെയ്യാന്‍ ഉഴവൂര്‍ സെന്‍റ്. സ്ടീഫെന്‍സ് കോളേജ് തിരഞ്ഞെടുത്തതിനു കാരണം കോളേജ് വീടിനോട് അടുത്ത്‌ ആയതു കൊണ്ടോ ആ പ്രദേശത്തെ ഏറ്റവും നല്ല കോളേജ് അതായത് കൊണ്ടോ ഒന്നുമല്ല. ഏറ്റവും അടുത്ത് കിടക്കുന്ന 'മിക്സഡ്‌' കോളേജ് സെന്‍റ്. സ്ടീഫെന്‍സ് ആയിരുന്നു! മൂന്നു വര്‍ഷം സെന്‍റ്. അഗസ്ടിന്‍സ് 'ബോയ്സ്' ഹൈ സ്കൂളില്‍ പഠിച്ചതിന്റെ ക്ഷീണം തീരണമെങ്കില്‍ സെന്‍റ്. സ്ടീഫെന്‍സ് തന്നെ തരഞ്ഞെടുത്തെ മതിയാകൂ!


അങ്ങനെ വളരെയധികം സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായി ഞാന്‍ സെന്‍റ്. സ്ടീഫെന്‍സ് എന്ന കലാലയത്തില്‍ കാലു കുത്തി. നന്നായി പഠിച്ച മാര്‍ക്ക് വാങ്ങാം, അധ്യാപകരുടെ കണ്ണിലുണ്ണി ആകാം, എന്നും ക്ലാസ്സില്‍ കയറി നോട്ടുകള്‍ എഴുതണം, അസ്സൈന്മെന്റുകള്‍ കൃത്യ സമയത്ത് വയ്ക്കണം എന്നിങ്ങനെയുള്ള അതിമോഹം ഒന്നും ഒരിക്കലും എനിക്കുണ്ടായിരുന്നില്ല. ഒരു പാവം പയ്യന്‍ ആയി, എല്ലാ ദിവസവും മുടങ്ങാതെ ഹോസ്റ്റലില്‍ നിന്നും വരുന്ന (പെണ്‍)പിള്ളേരുടെ ഹാജര്‍ ഒക്കെ എടുത്ത്, അടുത്തുള്ള പൂവത്തിങ്കലെയും ചെത്തിമറ്റത്തെയും ജീവനക്കാരുടെ (തെങ്ങ്, പന മുതലായ വൃക്ഷങ്ങളില്‍ നിന്നും ശീതള പാനീയം തയ്യാറാക്കുന്നവര്‍) സുഖവിവരങ്ങള്‍ അന്വേഷിച്ചും, അപ്പാപ്പന്‍സിലെ (ലേഡീസ് ഹോസ്റെലിനു മുന്‍പിലെ ചായക്കട) ചായയുടെയും പറോട്ടയുടെയും രുചി ഇടയ്ക്കിടെ ടെസ്റ്റ്‌ ചെയ്തും ഒക്കെ ഞാന്‍ കഴിഞ്ഞ് കൂടി.


ഒന്നാം ഗ്രൂപ്പ്‌ (കണക്ക്‌) എടുത്തത്‌ എന്തിനാണന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ രണ്ടാം ഗ്രൂപ്പ്‌ (ബയോളജി) എടുക്കാമായിരുന്നു എന്ന് പിന്നീട് പലപ്പഴും തോന്നിയിട്ടുണ്ട്.


അത് ബയോളജിയോടുള്ള ഇഷ്ടം കൊണ്ടാണോ? അല്ല.


കണക്കു പഠിപ്പിക്കാന്‍ വന്നിരുന്ന ജോസഫ്‌ സാറിനോടുള്ള 'ഇഷ്ട'ക്കൂടുതല്‍ കൊണ്ടാണോ? അല്ല?


ബയോളജി ക്ലാസ്സില്‍ ഏതെങ്കിലും ആത്മ മിത്രങ്ങള്‍ ഉള്ളത് കൊണ്ടാണോ? അതുമല്ല!


പിന്നെയോ?


ആ ക്ലാസ്സുകളില്‍ ഉള്ള ആദം ടു ഹവ്വ റേഷ്യോ തന്നെ!


ബയോലജിക്ക് നാല് ബാച്ചുകള്‍ ഉണ്ടായിരുന്നു. ഹോട്ടലില്‍ നിന്നും ചിക്കന്‍ കറി വാങ്ങിയാല്‍ അങ്ങിങ്ങായി ഒന്നോ രണ്ടോ ചിക്കന്‍ കഷണങ്ങള്‍ കണ്ടു പിടിക്കേണ്ടി വരുന്നത് പോലെ ആ ക്ലാസ്സുകളില്‍ കയറിയാല്‍ ഒരു ആണ്തരിയെ കാണാന്‍ മഷി ഇട്ടു നോക്കണം!


അതുകൊണ്ടെന്താ.. അവന്മാര്‍ക്ക് കോളേജില്‍ നല്ല ഡിമാണ്ട് ആയിരുന്നു. അവരുടെ സൌഹൃദം സമ്പാദിച്ചാല്‍ ആ ക്ലാസ്സില്‍ എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാമല്ലോ. ലവളുമാരെ ഒന്ന് 'ലൈന്‍' അടിക്കാന്‍ എളുപ്പവുമാകും!


അങ്ങനെ ഞങ്ങള്‍ ഫസ്റ്റ് ഗ്രൂപ്പുകാരുടെ ഒരു ചെറിയ സംഘം B3 (രണ്ടാം ഗ്രൂപ്പിലെ ഏറ്റവും മനോഹരമായ ബാച്ച്) ക്ലാസ്സിനു മുന്‍പില്‍ കുറ്റിയടിക്കുന്നത് പതിവാക്കി.


അഹങ്കാരം പറയുകയല്ല, പഠിപ്പിക്കുന്ന ഏതെങ്കിലും അധ്യാപകരുടെ പേര് പറയാമോ എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ കൈ മലര്‍ത്തും, പക്ഷെ B3 യിലെ കുട്ടികളുടെ പേര്.. 'പേര് മാത്രം മതിയോ? അതോ ബാക്കി ബയോടെറ്റയും വേണോ?' എന്ന് ഞങ്ങള്‍ ചോദിക്കും! അതാണ്‌ ആത്മാര്‍ഥത, അര്‍പ്പണമനോഭാവം.


അങ്ങനിരിക്കെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. ആ ക്ലാസ്സിലെ ഒരു കുട്ടിക്ക്‌ എന്നോട്‌ എന്തോ ഒരു ഇത്.. എനിക്ക് ഇടയ്ക്കിടെ ലവള്‍ ലവടുടെ കടക്കണ്ണ് എറിഞ്ഞു തരുന്നില്ലേ എന്ന് ഒരു സംശയം. കൂടെയുള്ള എം. എല്‍. എ. അംഗങ്ങള്‍ (വല്യ പുള്ളികള്‍ ഒന്നുമല്ല, മൌത്‌ ലുക്കിംഗ് അസോസിയേഷന്‍ എന്നെ അര്‍ത്ഥമുള്ളു) എന്നെ സപ്പോര്‍ട്ട് ചെയ്തു. 'ലവള്‍ വലയില്‍ വീണെടാ, നീ ഭാഗ്യവാന്‍ തന്നെ'.


'ഹോ, എന്‍റെ ചൂണ്ട അടിപൊളിയാണല്ലോ!', ഞാനും കരുതി!


ചെയ്യുന്ന ജോലിയോട് കൂരുള്ളവനാണ് ഞാന്‍. എന്നും രാവിലെ ലവള്‍ വരുന്ന വഴിയില്‍, അപ്പാപ്പന്‍സിനും കോളേജിനും ഇടയിലുള്ള അരമതിലില്‍ ചാരി നില്‍ക്കുക എന്‍റെ പതിവായി. ലവള്‍ കൂട്ടുകാരികളുടെ കൂടെ കോളേജിലേക്ക് പോകുന്ന ആ നിമിഷം, അവള്‍ കണി കാണുന്നത് എന്നെ ആയിരിക്കണം, അങ്ങനെ ലവളുടെ ദിവസത്തെ ഐശ്വര്യ പൂര്‍ണമാക്കി കൊടുക്കണം എന്ന നല്ല ഉദ്ദേശത്തോടെ മാത്രം! (അങ്ങനെ എന്നെ കണി കണ്ട് ക്ലാസ്സില്‍ കയറിയ ആദ്യത്തെ ദിവസം തന്നെ ലവളെ റെക്കോര്‍ഡ്‌ ബുക്ക്‌ കമ്പ്ലീറ്റ്‌ ചെയ്യാത്തതിന് ഗെറ്റ് ഔട്ട്‌ അടിച്ച വിവരം കേട്ടതിനു ശേഷം ഞാന്‍ എന്‍റെ നില്‍പ്പിന്റെ സ്ഥാനം കുറച്ചു മാറ്റി. പഴയ സ്ഥലത്തിന്റെ ഐശ്വര്യക്കേട്, അല്ലാതെ എന്‍റെ കുഴപ്പമല്ല!).


മഴയായാലും വെയിലായാലും മുടങ്ങാതെ ലവള്‍ക്കു കണിയായി നിന്ന് കൊടുക്കുക എന്നത് എന്‍റെ ഭാരിച്ച ഉത്തരവാദിത്വമായി ഞാന്‍ ഏറ്റെടുത്തു, ലവളുടെ ഭാഗത്ത് നിന്നും അനുകൂലമായ സൂചനകള്‍ ഒന്നും കിട്ടിയില്ലങ്കിലും.


അങ്ങനെ ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം, ഒരു കാല്‍ അരമതിലിനു മുകളിലും ഒരു കാല്‍ മതിലിനോട് ചേര്‍ന്നുള്ള ഓടയുടെ സൈഡിലും വച്ച് ലവളെ ഞാന്‍ കാത്തു നില്‍ക്കുകയായിരുന്നു. ലവളുടെ മിഡിയുടെ നിറം അപ്പാപ്പന്സിനു മുന്‍പുള്ള വളവിന്റെ അവിടെ കണ്ടപ്പോള്‍ തന്നെ അവള്‍ക്കു കണി കൊടുക്കാന്‍ ഞാന്‍ ഒരുങ്ങി. കൂടെയുണ്ടായിരുന്ന സ്നേതിതനോട് അമേരിക്കയുടെ അമ്മാവന്‍കളിയെ പറ്റിയും കേന്ദ്ര സര്‍കാരിന്റെ വരാന്‍ പോകുന്ന ബജറ്റിനെപ്പറ്റിയും ശ്രീലങ്കയിലെ പുലികളേ പ്പറ്റിയും ഒക്കെ കൂലം കഷമായി ചര്‍ച്ച ചെയ്തുകൊണ്ട്, അവളെ ഞാന്‍ ശ്രധിക്കുന്നേയില്ലന്ന ഭാവത്തില്‍ ഞാന്‍ നിന്നു.


അപ്പോഴാണ്‌ ലവള്‍ എനിക്കൊരു ഇലക്ട്രിക്‌ ഷോക്ക്‌ തരുന്നത്. അവള്‍ അതാ വരുന്നു, വന്നു. എന്നെ നോക്കി പുഞ്ചിരിക്കുന്നു, കടന്നു പോകുന്നു. അതും ഒരു ഒന്നൊന്നര ചിരി. എന്നെ നോക്കി, പിന്നെ താഴോട്ടു നോക്കി, വീണ്ടും എന്നെ നോക്കി, വീണ്ടും താഴേക്കു നോക്കി.. നാണം നാണം.. നാറാനത്ത് ഭ്രാന്തന്‍ പാറ ഉരുട്ടി ചിരിച്ചതിനേക്കാള്‍ ഉച്ചത്തില്‍ അട്ടഹസിക്കാന് എനിക്ക് തോന്നി! അങ്ങനെ അവസാനം ഈ വേടന്റെ വലയില്‍ ലവള്‍ കുരുങ്ങിയല്ലോ!


"കണ്ടോടാ.. എന്‍റെ നില്‍പ്പിനു ഫലമുണ്ടായി, ലവള്‍ കൊളുത്തിയടാ" ഞാന്‍ ചാടിത്തുള്ളി.


"അവളുടെ കൂട്ടുകാരികളും ചിരിച്ചല്ലോടാ. അവരും നിന്റെ ചൂണ്ടയില്‍ കൊളുത്തിയോ?" സ്നേഹിതന്റെ ക്ലാരിഫിക്കേഷന്‍.


"ഞങ്ങടെ കാര്യം ലവള്‍ കൂട്ടുകാരികളോട് ഡിസ്കസ് ചെയ്തു കാണും, അതാ". എനിക്ക് തക്കതായ കാരണം ഉണ്ടായിരുന്നു.


അങ്ങനെ അവനു രണ്ടു കള്ളു കുപ്പിയും ഒരു പൊടിമീന്‍ ഫ്രൈ യും ഒക്കെ വാഗ്ദാനം ചെയ്തു നില്‍ക്കുമ്പോഴാണ് കോളേജിലെ എസ്. എഫ്‌. ഐ. നേതാവും പോയ വര്‍ഷത്തെ ചെയര്‍മാനും ആയ നേതാവും എന്റടുത്തു വന്നു ചോദിക്കുന്നത്, "നീ എസ്. എഫ്‌. ഐ. യില്‍ ചേര്‍ന്നോ? ഇന്നലെ ഞാന്‍ ചോദിച്ചപ്പം ചേരുന്നില്ല എന്നല്ലേ നീ പറഞ്ഞത്?"


എന്‍റെ ചേട്ടന്‍ മനിമലക്കുന്നു കോളേജിലെ എസ്. എഫ്‌. ഐ. യൂനിറ്റ് മെമ്പര്‍ ആയിരുന്നു. ചേട്ടനെ പരിചയമുണ്ടായിരുന്ന നേതാവ്‌ തലേന്ന് എന്നോട് പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'തല്‍ക്കാലം രാഷ്ട്രീയം കളിക്കാന്‍ താല്പര്യമില്ല, ഒരു സ്വതന്ത്രന്‍ ആയി നിന്ന്‌ എല്ലാവരോടും സൌഹൃദം സ്ഥാപിക്കാനാണ് ഇഷ്ടം.' എന്നാണു ഞാന്‍ മറുപടി കൊടുത്തത്‌.


"അതിനു ഞാന്‍ പാര്‍ട്ടിയില്‍ ഇതുവരെ ചേര്‍ന്നില്ലല്ലോ." ഞാന്‍ മറുപടി കൊടുത്തു.


"അല്ല, ഫ്രെഞ്ചിയുടെ ഈ ചുമന്ന കൊടി ഒക്കെ കാണിച്ചോണ്ട് വന്നപ്പം ഞങ്ങടെ കൂടെ ചേര്‍ന്നന്നാ ഞാന്‍ കരുതിയത്‌."


'ഫ്രെഞ്ചിയുടെ കൊടിയോ?' ഒരു നിമിഷത്തേക്ക് എനിക്ക് ആകെ കണ്ഫ്യൂഷന്‍ ആയി. പതുക്കെ താഴേക്ക്‌ നോക്കിയ ഞാന്‍ ഞെട്ടി. കില്ലെറിന്റെ ജീന്‍സും ഒരു തട്ടുപൊളിപ്പന്‍ ടീ ഷര്‍ട്ടും ഇട്ടു, അത് ഇന്‍സെര്ട്ട് ചെയ്തു വന്ന ഞാന്‍ ജീന്‍സിന്റെ അടപ്പ് അടക്കാന്‍ വിട്ടു പോയി!






'ബോയിംഗ് ബോയിംഗ്' എന്ന സിനിമയില്‍ യോഗ ക്ലാസ്സ്‌ കേട്ട് മോഹന്‍ലാല്‍ കോഴിക്കാല്‍ വിടര്‍ത്തി വച്ചത് പോലെ കവച്ചു വച്ചുള്ള എന്‍റെ നില്‍പ്പ് കൂടി ആയപ്പോള്‍ എല്ലാം പൂര്‍ണ്ണം!



ലവളും കൂട്ടുകാരികളും കടന്നു പോയതും, ലവളുടെ 'കടാക്ഷം' കൂടാതെ കൂട്ടുകാരികളും 'കടാക്ഷി'ച്ചതും എല്ലാം ഒരു രിവൈണ്ട് അടിച്ചത് പോലെ എന്‍റെ മനസ്സില്‍ കൂടി മിന്നിമാഞ്ഞു.


എന്‍റെ 'ഫ്രെഞ്ചി' കണി ലവളും കൂട്ടുകാരികളും മാത്രമല്ല, അത് വരെ അതിലെ കടന്നു പോയ എല്ലാ തരുണീമണികളും കണ്കുളിര്‍ക്കെ കണ്ടു മനം നിറഞ്ഞിട്ടുണ്ടാവണം.


അതിലെ പോയ ഒരു സാമദ്രോഹി പോലും എന്നെ ആ വിവരം അറിയിച്ചില്ല!


അങ്ങനെ എന്‍റെ കണികാണിക്കല്‍ മഹാമഹം അന്നത്തോടെ നിന്നു. പിന്നെ B3 ക്ക് മുന്‍പില്‍ പോയിട്ടില്ലേ എന്ന് ചോദിച്ചാല്‍ എനിക്കൊരു മറുപടിയെ ഉള്ളു. 'അണ്ണാന്‍ കുഞ്ഞു മരം കയറ്റം മറക്കുമോ?'


ഏതായാലും ഒരു കാര്യം ആലോചിക്കുമ്പോള്‍ എനിക്ക് സമാധാനം ഉണ്ട്. സ്വതന്ത്രന്മാരോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് അന്ന് കോളേജില്‍ പോകാന്‍ എനിക്ക് തോന്നിയില്ലല്ലോ!



32 comments:

പയ്യന്‍സ് said...

കൊച്ചു ചൂണ്ടകള്‍ കൊണ്ടു വരാലുകളെയും വലിയ തിമിംഗലങ്ങളെയും ഒക്കെ പിടിക്കാന്‍ ശ്രമിക്കുന്ന പാവം പൈതങ്ങല്‍ക്കായി ഞാന്‍ എന്‍റെ 'കണി'ക്കഥ സമര്‍പ്പിക്കുന്നു:)

sorry said...

kollam , iniyum ithu polulla anubhavangal prathikshickunnu

കണ്ണനുണ്ണി said...

അതെ അതെ..സ്വതന്ത്രന്മാരോട് ഐകടാര്ധ്യം പ്രകടിപ്പിചില്ലല്ലോ...
ലവളെ അപ്പൊ പിന്നെ കണ്ടില്ലേ...പയ്യന്‍സേ?

പയ്യന്‍സ് said...

അജീഷ്: നന്ദി. ഇനിയുള്ള ബ്ലോഗുകള്‍ക്കും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു:)

കണ്ണനുണ്ണി: ഞാന്‍ വേറൊരു ചൂണ്ടയും കണിയും ഒരുക്കി ലവളെ വീഴ്ത്തി. ഞാനാരാ മോന്‍:) പക്ഷെ ക്ലൈമാക്സ്‌ ഞാന്‍ പറയില്ല!

Unknown said...

mone ninte arpanamanobhavam ishtapettu. ee sothanthrane laval ippezhinngilum kadakshikkumo?

James. K. Abraham said...

nee kollalloda ha ha..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സംഭവം ഊഹിക്കാമെങ്കിലും എഴുത്ത് ബോറഡിപ്പിച്ചില്ല.

Anil cheleri kumaran said...

എന്‍റെ 'ഫ്രെഞ്ചി' കണി ലവളും കൂട്ടുകാരികളും മാത്രമല്ല, അത് വരെ അതിലെ കടന്നു പോയ എല്ലാ തരുണീമണികളും കണ്കുളിര്‍ക്കെ കണ്ടു മനം നിറഞ്ഞിട്ടുണ്ടാവണം...

ഹഹഹ..
മനോഹരമായ എഴുത്താണ്‌.

josy said...

really funny..veendum appappansum ladies hostelum nammude college aramathilum okke ormayilekku kondu vannathinu othini nanni....do continue writing..:)

Ashly said...

:) nice one. liked it!

തോന്നിവാസ് said...

എസ്.എഫ്‌.ഐ ആയതു നന്നായി. സ്വതന്ത്രന്‍ എങ്ങാനുമായിരുന്നെങ്കില്‌. ശ്ശോ! മാനം കപ്പലു കേറിയേനേ!!!

അരുണ്‍ കരിമുട്ടം said...

ആ ക്ലാസ്സുകളില്‍ ഉള്ള ആദം ടു ഹവ്വ റേഷ്യോ തന്നെ!

ഹ..ഹ..ഹ
പിന്നെ എന്തൊക്കെ കാണിച്ചു??

Varkey said...

ഇതെല്ലാം ചെയ്യുന്നതിന്‍റെ കൂടെ നീ ആ പഠിത്തം എങ്ങനെ പടിച്ചെടാ..? ഇപ്പോഴും ഫസ്റ്റ് റാങ്ക് തന്നെയായിരുന്നല്ലോ..

പയ്യന്‍സ് said...

സിന്ധു: ലവള്‍ വന്നില്ലേല്‍ വേറെ ലവളുമാര്‍ വരും. ഈ വണ്ടി പോയാ തീവണ്ടി എന്നാണല്ലോ പ്രമാണം!

ജെയിംസ്‌: നന്ദി അളിയാ

കുട്ടിച്ചാത്തന്‍: നന്ദി ചാത്തോ. അടുത്തത് സസ്പെന്‍സ് നിറഞ്ഞ ബ്ലോഗ്‌ ആയിരിക്കും!

കുമാരന്‍: നന്ദി, ഇനിയും ബ്ലോഗ്‌ സന്ദര്‍ശിക്കണേ.

പയ്യന്‍സ് said...

ജോസി: നന്ദി ജോസി. നമ്മുടെ കോളേജിനെ മറക്കാന്‍ പറ്റുമോ അല്ലെ.

ക്യാപ്റ്റന്‍ ഹാടോക്ക്: നന്ദി! ഇനി വരാന്‍ പോകുന്ന ബ്ലോഗുകളും വായിക്കണേ!

തോന്നിവാസ്‌: സത്യം! അതില്‍ പിന്നെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ്‌ ഞാന്‍ രണ്ടു വട്ടം ചെക്ക്‌ ചെയ്യാന്‍ തുടങ്ങി!

അരുണ്‍: നന്ദി! ശ്ശൊ, അതൊക്കെ എങ്ങനാ പുറത്തു പറയുക. എനിക്ക് നാണമാകുന്നു:D

വര്‍ക്കിച്ചന്‍: ഞാന്‍ പണ്ടേ ഒരു സംഭവം അല്ലായിരുന്നോ എന്റെ വര്‍ക്കി! (എന്നെ എപ്പഴും ഇങ്ങനെ പ്രശംസിക്കണ്ടാടാ. സംഭവം സത്യമാണേലും എനിക്കൊരു ചമ്മല്‍)

Unknown said...

നിന്‍റെ ചാരിതാര്‍ത്ഥ്യം (History) നഷ്ടപെട്ടലോടാ!!....

ബിനോയ്//HariNav said...

ലാല്‍‌സലാം :)

ജിപ്സന്‍ ജേക്കബ് said...

നന്നായിട്ടുണ്ട്. തുടര്‍ന്നു എഴുതുക

പയ്യന്‍സ് said...
This comment has been removed by the author.
പയ്യന്‍സ് said...

റോബ്ലെക്സ്‌: ഇല്ലടാ, അത് ഞാന്‍ അന്ന് വീട്ടില്‍ വച്ചിട്ടായിരുന്നു കോളേജിലേക്കു ഇറങ്ങിയതു!

ബിനോയ്‌: സലാം സലാം :D

ജിപ്സന്‍: നന്ദി. തീര്‍ച്ചയായും ഇനിയും പോസ്റ്റുകള്‍ ഇടും, അതിനൊക്കെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

ഗന്ധർവൻ said...

ഹഹഹ അതു കലക്കി

Praseela Nair said...

Sahave kalakki !!
Itharam rasagaramaya anubhavangal verayum undayittundo.Engil vera oru postiloode pratheekshikkamo? lal salam!

പയ്യന്‍സ് said...

ഗന്ധര്‍വന്‍: നന്ദി മാഷെ :D

പ്രസീല: അങ്ങനെ എല്ലാ കഥകളും പറഞ്ഞു ഞാന്‍ തന്നെ എന്‍റെ ഇമേജ് ഇല്ലാതാക്കണം അല്ലെ? അത് അതിമോഹമല്ലേ? :D

jayanEvoor said...

കോളേജിലെ എസ്. എഫ്‌. ഐ. നേതാവും പോയ വര്‍ഷത്തെ ചെയര്‍മാനും ആയ നേതാവും എന്റടുത്തു വന്നു ചോദിക്കുന്നത്, "നീ എസ്. എഫ്‌. ഐ. യില്‍ ചേര്‍ന്നോ?

കൊള്ളാം!

ആ നേതാവിനു സ്തോത്രം!

ഇല്ലെങ്കില്‍ എത്ര തരുണീമണിമാര്‍ ഒരു 'കന്യകന്റെ' കോഴിക്കാലുകള്‍ കൊത്തിപ്പറിച്ചേനേ!

ANITHA HARISH said...

ithu sharikkum anubhavakathayaano... kollam..

അന്വേഷകന്‍ said...

തകര്‍പ്പന്‍ വിവരണമെന്‍റ്റെ കൊച്ചു സഖാവെ...

എസ് എഫ് ഐ ക്കാരെ ക്കൊണ്ട് ഇങ്ങനെയും ഒരു ഗുണം ഉണ്ടായല്ലൊ...നിന്‍റെ മാനം അധികം കളഞ്ഞില്ലല്ലൊ....

വളരെ നന്നായിരിക്കുന്നു....

തുടര്‍ന്നും അനുഭവങ്ങല്‍ക്കായി കാത്തിരിക്കുന്നു...

നമ്മുടെ എസ്തപ്പാനോസിനെ ഓര്‍ക്കാന്‍ ഒരു അവസരം കൂടി തന്നതില്‍ ഒത്തിരി ഒത്തിരി നന്ദി...

പയ്യന്‍സ് said...

ജയന്‍: സത്യം, ആ നേതാവിനു നന്ദി‌!

അനിത: സത്യം മാത്രമേ ഞാന്‍ പറയാറുള്ളൂ!

ഉദയന്‍ ഏലിയാസ്‌ അന്വേഷകന്‍: നന്ദി. ഇനിയും അനുഭവങ്ങള്‍ പന്കുവക്കുന്നതായിരിക്കും, ഇപ്പം ശകലം തിരക്കിലാ, അതുകൊണ്ടാ ഒരു ചെറിയ ഗ്യാപ്‌ വരുന്നത്

Bobby said...

aliyaaa..
kidilan... kikkidilan....
nee aalu puli thanne..
njan ippozha ninte blog muzhuvan vayichathu... nee ithra valiya kalakaranaayirunnanneu arinjilla...
too good :)

rahul s said...

blast..!!! malayathil ulla blog vaikkunathu ithu aadyam....!malayathil enganeya blog ezhuthunnae? kidilam thanne..

പയ്യന്‍സ് said...

ബോബി: നന്ദി അളിയാ, ഇനിയുള്ള പോസ്റ്റുകളും വായിക്കണേ.

രാഹുല്‍: നന്ദി, ഇനിയും എന്റെ ബ്ലോഗില്‍ വരണേ. മലയാളം ടൈപ്പ് ചെയ്യാന്‍ ഒത്തിരി വഴികള്‍ ഉണ്ട്. ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ ഉപയോഗിക്കാം, വരമൊഴി ഉപയോഗിക്കാം. എന്റെ ബ്ലോഗില്‍ വലതു വശത്ത് ഒരു ബട്ടന്‍ ഇമേജ് ഉണ്ട്‌, അതില്‍ ക്ലിക്ക് ചെയ്‌താല്‍ വിവരങ്ങള്‍ കിട്ടും.

വിന്‍സ് said...

ഹഹഹ...പോസ്റ്റ് ഇപ്പോള്‍ ആണു കാണുന്നത്. കലക്കന്‍!!! :)

പയ്യന്‍സ് said...

വിന്‍സ്‌: നന്ദി :)