Saturday, August 29, 2009

വിശപ്പിന്‍റെ വിളി

ഞങ്ങടെ നാട്ടില്‍ ഒരു ചേട്ടന്‍ ഉണ്ടായിരുന്നു. പുള്ളി ഒരു ദിവസം ഉച്ച സമയത്ത്‌ അടുത്ത വീട്ടില്‍ എന്തോ ആവശ്യത്തിന് കയറി ചെന്നു. അപ്പോള്‍ അവിടുത്തെ ഗൃഹനാഥന്‍ ഭക്ഷണം കഴിക്കുകയായിരുന്നു. നിലത്തു ചമ്രം പടിഞ്ഞിരുന്നു, പ്ലാവില കൊണ്ട് കുമ്പിള്‍ ഉണ്ടാക്കി കഞ്ഞി കുടിക്കുന്നു, ചമ്മന്തിയും മെഴുക്കുപിരട്ടിയും ഒക്കെ ഉണ്ട്.

വീട്ടില്‍ കയറി വന്ന ആളെ കണ്ടിട്ട് ഗൃഹനാഥന്‍ ചോദിച്ചു, "എങ്ങനെയാ, ശകലം കഞ്ഞി കുടിക്കാന്‍ കൂടുന്നോ?'

കാര്യം വിശപ്പ്‌ ഉണ്ടങ്കിലും ഒരു ഫോര്മാലിട്ടിയുടെ പുറത്ത്‌ നമ്മുടെ ചേട്ടന്‍ പറഞ്ഞു "ഓ, വേണ്ട".

"ഹാ, അതെന്നാ പറച്ചിലാ. നല്ല ചൂട് കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും ഉണ്ടന്നേ. പിന്നെ ചേന മെഴുക്കുപിരട്ടിയും".

അതെല്ലാം കണ്ടപ്പോള്‍ ചേട്ടന് സഹിച്ചില്ല. എന്നാലും ചാടിക്കയറി വേണം എന്നു പറഞ്ഞാല്‍ മോശമല്ലേ. അതുകൊണ്ട് അഭിമാനത്തിന്‍റെ പുറത്തു ചേട്ടന്‍ പറഞ്ഞു, "വേണ്ട, ഞാന്‍ കഴിച്ചിട്ടാ വന്നത്".

ഗൃഹനാഥന്‍ ഒരിക്കല്‍ കൂടി കഞ്ഞി കുടിക്കാന്‍ പറയും, അപ്പോള്‍ "യേസ്" മൂളാം എന്നു ചേട്ടന്‍ കരുതി. നിര്‍ബന്ധിച്ചപ്പോള്‍ ഓക്കേ പറഞ്ഞതാനന്നു പുള്ളി കരുതിക്കൊളുമല്ലോ!

പക്ഷെ നമ്മുടെ ചേട്ടന്‍റെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ചു കൊണ്ട് ഗൃഹനാഥന്‍ ചോദ്യം നിര്‍ത്തി. രണ്ടു തവണ ചോദിച്ചിട്ടും വേണ്ടന്നു പറഞ്ഞില്ലേ, അങ്ങനാണേല്‍ ഇവന്‍ കഴിക്കണ്ട എന്നു പുള്ളി കരുതിക്കാണും.

ഗൃഹനാഥന്‍ കഞ്ഞി കുടി തുടര്‍ന്നു. നോക്കിക്കൊണ്ടു നിന്ന ചേട്ടന് സഹിച്ചില്ല. ഇനി കഞ്ഞി വേണം എന്നു എങ്ങനെ പറയും? അവസാനം പുള്ളി ആ ഫേമസ് ഡയലോഗ് അടിച്ചു.

"ആഹാ, പച്ച പ്ലാവിലയില്‍ ആണോ കഞ്ഞി കുടിക്കുന്നത്? അത് ഞാന്‍ കണ്ടില്ലാരുന്നു. എന്നാ എനിക്കും കുറച്ച് എടുത്തേരേ!"

ഏതായാലും ഞങ്ങള്‍ക്ക് ഈ ഡയലോഗ് വളരെ ഉപകാരപ്രദമായി. ഏതെങ്കിലും വീട്ടില്‍ ചെന്നിട്ടു ഫുഡ്‌ വേണമെങ്കില്‍ ഇങ്ങനെ പറഞ്ഞാല്‍ മതി, "പച്ച പ്ലാവില ആണല്ലേ, ഞങ്ങളും കൂടാം".

ഇപ്പം ഈ സംഭവം ഇവിടെ കുറിക്കാന്‍ ഒരു കാരണം ഉണ്ട്. ഈ വാരാന്ത്യത്തില്‍ വീട്ടിലുന്നു പിറ്റ്സയും ചിക്കനും അടിച്ചപ്പോള്‍ ആണ് നാട്ടില്‍ കിട്ടുന്ന പുഴുക്കലരിയുടെ ചൂട് കഞ്ഞിയുടെയും ചുട്ടരച്ച ചമ്മന്തിയുടെം ഒക്കെ സ്വാദ് മനസ്സില്‍ കൂടി കടന്നു പോയതു. തറവാട്ടില്‍ ചെന്നാല്‍ മുത്തശ്ശി വിറകടുപ്പില്‍ വച്ച പൊടിയരിയുടെ നല്ല ചൂട് കഞ്ഞിവെള്ളം ഉപ്പിട്ട് തരും, അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ. 'മുറ്റത്തെ മുല്ലക്കു മണമില്ല' എന്നാണല്ലോ. നാട്ടില്‍ ഉള്ളപ്പോള്‍ ഇതിനൊന്നും ഒരു വിലയുമില്ലായിരുന്നു. ഇപ്പഴാണ് നല്ല ചക്കപ്പഴവും നാടന്‍ കപ്പപ്പുഴുക്കും വാഴച്ചുണ്ടു തോരനും കുമ്പളങ്ങാ മോളോഷ്യവും ചുട്ടരച്ച ചമ്മന്തിയും വെളിച്ചെണ്ണ ഒഴിച്ച ചക്കപ്പുഴുക്കും കാച്ചില്‍ വേവിച്ചതും ചേമ്പ് പുഴുങ്ങിയതും ഒക്കെ കഴിക്കാന്‍ തോന്നുന്നത്.

17 comments:

പയ്യന്‍സ് said...

കുറച്ചു നാടന്‍ ഭക്ഷണം കഴിച്ചിട്ടു നാളു കുറേ ആയി. ആരെങ്കിലും അതിന്‍റെയൊക്കെ ഫോട്ടോസ് എങ്കിലും അയച്ചു തരാമോ?

അരുണ്‍ കരിമുട്ടം said...

"ചോറുണ്ണുന്നോ?"
"കൂടെ ഒഴിക്കാന്‍ മോരുണ്ടോ?"
"ഇല്ല"
"എന്നാല്‍ ലേശം കഴിക്കാം"

:)

Unknown said...

നിനക്ക്‌ ഒന്നുങ്കില്‍ വെള്ളമടി അല്ലെങ്കില്‍ ഫുഡ്‌ അടി.... നീ എന്നാ നന്നാവുക?

ശ്രീ said...

കാരണങ്ങള്‍ എന്തൊക്കെ തന്നെയായാലും കഴിയ്ക്കണമെന്നുണ്ടെങ്കില്‍ നമ്മള്‍ ഓരോരോ ഐഡിയകള്‍ കണ്ടെത്തുമല്ലോ അല്ലേ?
:)

ഓണാശംസകള്‍!

പയ്യന്‍സ് said...

അരുണ്‍: മാഷും നമ്മടെ ടൈപ്പ് ആണ് അല്ലെ:)

റോബിന്‍: നീ ആദ്യം ഒന്ന് നന്നാകെടാ:)

ശ്രീ: കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ നമ്മള്‍ പണ്ടേ മിടുക്കരല്ലേ:) എന്റെ വകയും ഓണാശംസകള്‍:)

Suмα | സുമ said...

കഞ്ഞിം ചമ്മന്തിം മാത്രോ...???
ഓണസദ്യ ഓണസദ്യാ!!

മറുനാടന്‍ മലയാളീസ്‌ എല്ലാം കൂടെ വെള്ളം ഇറക്കി ഇരുന്നോ... ;)
:D :D

Praseela Nair said...

I guess this ONAM season has rekindled your fine memories of mouthwatering onam recipes..Hope you get a chance to enjoy a feast for this onam.


ഓണക്കാലവും, വരും കാലവും സമ്പത്സമൃദ്ധിയും, ഐശ്വൈര്യവും നിറഞ്ഞതാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ... എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍...

തോന്നിവാസ് said...

നീ പറഞ്ഞതു അക്ഷരം പ്രതി ശരി തന്നെ മച്ചാ....
There's no freaking place like 127.0.0.1

Varkey said...

ഞാന്‍ ഇന്ന് കുറച്ചു പായസം ഫോട്ടോസ് ഓര്‍ക്കുട്ടില്‍ ഇടുന്നുണ്ട്.. പോരെ?

പയ്യന്‍സ് said...

സുമ: കൊതിപ്പിക്കാതെ സുമേ, എന്നേപ്പോലെയുള്ള പാവം മറുനാടന്‍ മലയാളികള്‍ കഞ്ഞിയുടെ കാര്യം എങ്കിലും ഓര്‍ത്ത്‌ ഓണം കഴിച്ചു കൂട്ടിക്കോട്ടേ!

പ്രസീല: ഇപ്രാവശ്യത്തെ ഓണം ആഘോഷിക്കാന്‍ ഇവിടെ ഒരു മലയാളി പോകും കൂട്ടിനില്ല പ്രസീലേ. ഏതായാലും നിങ്ങള്‍ എല്ലാം ഓണം ആഘോഷിക്കുക. ഓണാശംസകള്‍!

തോന്നിവാസ്‌: ഞാന്‍ പണ്ടു മുതലേ സത്യങ്ങള്‍ മാത്രമേ പറയാറുള്ളൂ:)

വര്‍ക്കിച്ചന്‍ alias അജേഷ്: നീ ഇതിനു അനുഭവിക്കും!

Pooh said...

food items inte padam venel njaan ayachu teraam :)

പയ്യന്‍സ് said...

പൂര്‍ണിമ: സ്വയം ഉണ്ടാക്കിയ ഫുഡ്‌ ആണങ്കില്‍ അയച്ചു തരണം എന്നില്ല!

രാജീവ്‌ .എ . കുറുപ്പ് said...

ഇപ്പഴാണ് നല്ല ചക്കപ്പഴവും നാടന്‍ കപ്പപ്പുഴുക്കും വാഴച്ചുണ്ടു തോരനും കുമ്പളങ്ങാ മോളോഷ്യവും ചുട്ടരച്ച ചമ്മന്തിയും വെളിച്ചെണ്ണ ഒഴിച്ച ചക്കപ്പുഴുക്കും കാച്ചില്‍ വേവിച്ചതും ചേമ്പ് പുഴുങ്ങിയതും ഒക്കെ കഴിക്കാന്‍ തോന്നുന്നത്.

ഹോ വായില്‍ വെള്ളം നിറച്ചപ്പോള്‍ സമാധാനം ആയല്ലോ. ഞാന്‍ ദെ ഉണക്ക റോട്ടിയുടെയും ദാലിന്റെയും മുന്നിലാ.
തീര്‍ച്ചയായും പഴയ പലതും ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്‌, എന്ന് മനസിലാവുന്നു ഓരോന്നിന്റെയും വില

e-Pandithan said...

ഓണാശംസകള്‍!

Seema Menon said...

ചക്കയും കപ്പയും വഴച്ചുണ്ട് തോരനുമൊക്കെ ഈ ഓണം കേറാമൂലയില്‍ പോലും ഇപ്പോള്‍ കിട്ടുന്നുണ്ടല്ലോ.. അപ്പൊ അതൊന്നുമല്ല പ്രശ്നം, നോസ്ടല്ജിയാ നോസ്ടാല്ജിയാ ...

പയ്യന്‍സ് said...

കുറുപ്പ്: വായില്‍ വെള്ളം നിറയുമ്പോള്‍ ഉണക്ക റൊട്ടി തിന്നാന്‍ എളുപ്പമുണ്ടല്ലോ!

പണ്ഡിതന്‍: നന്ദി. താങ്കള്‍ക്കും എന്റെ ഓണാശംസകള്‍!

സീമ: ഞാന്‍ വെറുതെ പറഞ്ഞതല്ല. ഇവിടെ ഒരു ഇന്ത്യന്‍ കട പോലുമില്ല സാധനങ്ങള്‍ വാങ്ങിക്കാന്‍. തന്നെയുമല്ല, എനിക്കിവിടെ കൂട്ടിനു വേറൊരു മലയാളി പോലും ഇല്ല. പിന്നെ എങ്ങനെയാ? പിന്നെ നൊസ്ടാല്ജിയ ഇല്ലന്നു ഞാന്‍ പറയുന്നില്ല:D

Shobin said...

Kollam da.. kurachu samayathekku nattil evideyo poyathu pole :)